
ചേർത്തല: മുട്ടം സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ മതബോധന അധ്യാപക രക്ഷാകർതൃ സമ്മേളനം ഫൊറോന വികാരി ഫാ.ജോഷി വേഴപ്പറമ്പിൽ ഉൽഘാടനം ചെയ്തു. ആൻ്റണി എം. ജെ. അധ്യക്ഷത വഹിച്ചു.
അസിസ്റ്റൻ്റ് വികാരി ഫാ.ബോണി കട്ടയ്ക്കകത്തൂട്ട് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ഡൊമിനിക് എം. ടി., സെക്രട്ടറി സിസ്റ്റർ ഹന്ന, ആൻ്റണി വലിയവീട്ടിൽ,സാജു തോമസ്, മിനി കുര്യൻ, ഷൈനിഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ ഓരോ യൂണിറ്റിൽ നിന്നും രക്ഷാകർതൃ പ്രതിനിധികളെ തെരഞ്ഞെടുത്തു. ആനി ബെൻസി, സോബി ജോസഫ്, ജോസഫ് എം. ജെ., സോജൻ ജോസഫ്, ബിജു ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.