Letters

കവിതകള്‍ വളരെ നന്നായി

Sathyadeepam

ഡോ. ജോണ്‍ ജോര്‍ജ് ടി., തൃശൂര്‍

സത്യദീപം (2017 ഡിസംബര്‍ 14-20) വാരികയിലെ നിബിന്‍ കുരിശിങ്കലിന്‍റെ 'കടലെടുത്തുകൊണ്ടുപോയ ക്രിസ്തുമസ്' എന്ന കവിത അത്യന്തം ഹൃദയസ്പര്‍ശിയായിരുന്നു. കാലികപ്രാധാന്യമുള്ള ഒരു വിഷയംതന്നെ തെരഞ്ഞെടുത്തതു വളരെ നന്നായി. ആ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ യഥാതഥ ദുഃഖവും ദുരിതങ്ങളും മനസ്സിലേക്കു സന്നിവേശിപ്പിക്കാന്‍ ഈ കവിതയ്ക്കായി.

സാന്ദര്‍ഭികമായി ഒരു കാര്യം പറയട്ടെ, കാണാതെ പോയ മത്സ്യത്തൊഴിലാളികളുടെ എണ്ണം സംബന്ധിച്ചു കേരള സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും വ്യത്യസ്ത കണക്കുകളാണ്. പിന്നെ, 'ഓഖി'യെ സംബന്ധിച്ച കേന്ദ്ര മുന്നറിയിപ്പ് സമയത്തിനു കേരളത്തില്‍ കിട്ടിയോ ഇല്ലയോ എന്നതും വിവാദമാണ്. എല്ലാ തര്‍ക്കങ്ങളും വിവാദങ്ങളും മാറ്റിവച്ച്. ഒറ്റക്കെട്ടായി. ഒരു മനസ്സോടെ എല്ലാവരും മത്സ്യത്തൊഴിലാളികളുടെ എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങണം. അതാണ് ഇപ്പോള്‍ അത്യന്താപേക്ഷിതമായിട്ടുള്ളത്.

പുഷ്പം വര്‍ഗീസിന്‍റെ 'ഉപാസന' എന്ന കവിതയും ഇഷ്ടപ്പെട്ടു. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം