സെബാസ്റ്റ്യന്‍ ഡി കുന്നേല്‍,
കോട്ടയം
ചിന്താജാലകത്തിലെ, 'കുഴമ്പില്‍ കുളിപ്പിച്ച' സമവായ ഫോര്‍മുലയെ എതിര്‍ത്ത്, ഫാ. ലൂക്ക് പൂതൃക്കയില്‍ എഴുതിയ കുറിപ്പിനെ (ലക്കം, ജനുവരി 14) പിന്തുണയ്ക്കാനും, ചിലതു കൂട്ടിച്ചേര്‍ക്കാനു മാണ് എന്റെ ഈ കുറിപ്പ്.
എനിക്ക് കൂട്ടിച്ചേര്‍ക്കാനുള്ളത് താഴെപ്പറയുന്ന കാര്യങ്ങളാണ്. ഒന്ന്, 'പരി. ത്രിത്വം ആയ ഏക ദൈവം' എന്ന ക്രിസ്തീയ വിശ്വാസത്തിന്റെ 'പ്രാഥമിക വിശ്വാസ സത്യത്തെ' ചോദ്യം ചെയ്ത മുഹമ്മദിനെ ഒരു പ്രവാചകനായി അംഗീകരിക്കാന്‍ നിവൃത്തിയില്ല.
ഇത്തരുണത്തില്‍, 'നിയമവും പ്രവാചകരും സ്‌നാപകന്‍ വരെ'യാണ് എന്ന ക്രിസ്തുവചനം നാം മറക്കാതിരിക്കുകയും വേണം. എന്നാല്‍ ഒരേ പിതാവിന്റെ മക്കള്‍ ആയതിനാല്‍, മുസ്ലീങ്ങള്‍ നമ്മുടെ സഹോദരര്‍ തന്നെ ആണ്.
മറ്റൊരു കാര്യം എനിക്ക് തോന്നുന്നത്, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ഇതരമതങ്ങളെ പറ്റിയുള്ള പ്രഖ്യാപനത്തേക്കാള്‍ പ്രധാനമാണ്, ദൈവാവിഷ്‌ക്കാരത്തെപ്പറ്റിയുള്ള Dogmatic Constitution എന്നാണ്. രണ്ടാമത്തേത്, നമ്മുടെ വിശ്വാസത്തിന്റെ ക്രോഡീകരണമാണ്:
അത് നാം വിശ്വസിക്കേണ്ടതാണ്. 'എല്ലാ വെളിപാടും ക്രിസ്തു വില്‍ പുര്‍ത്തിയായി' എന്നത് ഔപചാരിക വിശ്വാസ പ്രഖ്യാപന മാണ്. ക്രിസ്തുവിനുശേഷം അവിടുത്തെ രണ്ടാം വരവു വരെ മറ്റൊരു വെളിപാടും ഉണ്ടാകില്ല (Vat. 2, DV. Para. 4).
നമ്മുടെ മതഗ്രന്ഥം കുരിശില്‍ ക്ഷമിക്കാനും മറക്കാനും പഠിപ്പിച്ച ദൈവ പുത്രനായ ക്രിസ്തു തന്നെയാണ്: അവനെ മനസ്സിലാക്കാന്‍, അവനെ അനുഭവിച്ച ശിഷ്യര്‍ എഴുതിവച്ച സുവിശേഷങ്ങളും ലേഖനങ്ങളും സഹായിക്കും.
ഇതര മത വെറുപ്പ് പ്രചരിപ്പിക്കുന്നവരെയും സമാധാനം ആഗ്രഹിക്കുന്ന ഭൂരിപക്ഷം വരുന്ന മുസ്ലീം സഹോദരങ്ങളെയും തമ്മില്‍ തിരിച്ചറിയണം. ഹിന്ദുമതത്തെ സംബന്ധിച്ചും ഈ പറയുന്നത് ബാധകമാണ്. മനുസ്മൃതി മാത്രമല്ല, 'ലോകാ സമസ്ത സുഖിനോ ഭവന്തു' പോലുള്ള സനാതനതത്വങ്ങളും ഉണ്ട്. RSS ഉം ജനസംഘവും പ്രചരിപ്പിച്ച ദേശീയതാവാദം, ഹിറ്റ്‌ലറിന്റെ നാസിസത്തിന്റെ മറ്റൊരു രൂപമാണ്. കുറേ നാശ നഷ്ടങ്ങള്‍ക്കും കൊലപാതകങ്ങള്‍ ശേഷമാകാമെങ്കിലും, ഹിറ്റ്‌ലറി സവും സ്റ്റാലിനിസവും പോലെ, ഏതാനും ദശകങ്ങള്‍ക്കുശേഷം ആ മതക്കാര്‍ തന്നെ അതിനെ തള്ളിക്കളയും.
വ്യക്തികളെയും രാഷ്ട്രീയത്തേയും അല്ല, ക്രൂരമായ പ്രത്യയ ശാസ്ത്രങ്ങളെയാണ് നാം അവലോകനം ചെയ്ത്, ശ്രദ്ധയോടെ എതിര്‍ക്കേണ്ടത്: മനുഷ്യരെ വെറുക്കാതെ, മനുഷ്യവിരുദ്ധവും നിത്യമായ ഭിന്നതയിലേക്കും ഭീകരവാദത്തിലേക്കും ശരാശരിക്കാരായ മനുഷ്യരെ നയിക്കുന്നതുമായ ആശയങ്ങളെ സത്യത്തിന്റെയും സ്‌നേഹത്തിന്റെയുമായ ക്രിസ്തീയമായ നിലപാടുതറയില്‍ ഉറച്ചുനിന്നുകൊണ്ട് സ്‌നേഹപൂര്‍വം തിരുത്താന്‍ നിരന്തരം ശ്രമിക്കാം.