വി. യോഹന്നാൻ - Chap.10 [1of2]

വി. യോഹന്നാൻ - Chap.10 [1of2]
Published on
  • ആട്ടിന്‍ തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റു വഴിക്കു കടക്കുന്നവന്‍ ആരെന്നാണ് യേശു പറയുന്നത്?

    - കള്ളനും കവര്‍ച്ചക്കാരനുമാണ് (10:1)

  • ആട്ടിന്‍ തൊഴുത്തിലേക്കു വാതിലിലൂടെ പ്രവേശിക്കുന്നവര്‍ ആരാണ്?

    - ആടുകളുടെ ഇടയനാണ് (10:2)

  • ആരാണ് ഇടയന് വാതില്‍ തുറന്നു കൊടുക്കുന്നത്?

    - കാവല്‍ക്കാരന്‍ (10:3)

  • ........... അവന്റെ സ്വരം കേള്‍ക്കുന്നു (10:3) അനുസരിച്ച് പൂരിപ്പിക്കുക.

    - ആടുകള്‍ (10:3)

  • തന്റെ ആടുകളെ പേരുചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നത് ആര്?

    - ഇടയന്‍ (10:3)

  • ഇടയന്‍ ആടുകളെ പുറത്തേക്ക് നയിച്ചിട്ട് എന്തു ചെയ്യുന്നു?

    - തനിക്കുള്ളതിനെ പുറത്തിറക്കിയിട്ട് അവന്‍ അവയ്ക്കു മുമ്പേ നടക്കുന്നു. അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട് ആടുകള്‍ അവനെ അനുഗമിക്കുന്നു (10:4)

  • ഇടയനല്ലാതെ, അപരിചിതന്‍ ആരെങ്കിലും വന്നാല്‍ ആടുകള്‍ എന്തു ചെയ്യുമെന്നാണ് ഉപമ വഴി യേശു പറഞ്ഞത്?

    - അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്ത തിനാല്‍ അവ അവരില്‍ നിന്ന് ഓടിയകലും (10:6)

  • ആടുകളുടെ ഉപമ ആളുകള്‍ക്ക് മനസ്സിലാകാത്തതിനാല്‍ യേശു വീണ്ടും പറഞ്ഞതെന്ത്?

    - സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഞാനാണ് ആടുകളുടെ വാതില്‍. എനിക്കു മുമ്പേ വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരു മായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല (10:7-8)

  • എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും എന്നാണ് യേശു പറയുന്നത്?

    - ഞാനാണ് വാതില്‍, എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍ സ്ഥലം കണ്ടെത്തുകയും ചെയ്യും (10:9)

  • കള്ളന്‍ എന്തിനാണ് വന്നിരിക്കുന്നത് എന്നാണ് ഉപമയില്‍ യേശു പറയുന്നത്?

    - മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളന്‍ വരുന്നത് (10:10)

  • ഞാന്‍ വന്നിരിക്കുന്നത് എന്തിനാണെന്നാണ് യേശു പറയുന്നത്?

    - ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാ കാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ് (10:10)

  • ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ........... ........... പൂരിപ്പിക്കുക?

    - ജീവന്‍ അര്‍പ്പിക്കുന്നു (10:11)

  • ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലി ക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ എന്തു ചെയ്യുന്നു?

    - ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു (10:12)

  • ചെന്നായ് വന്ന് ആടുകളെ എന്തു ചെയ്യുന്നു?

    - ആടുകളെ പിടിക്കുകയും ചിതറിച്ചു കളയുകയും ചെയ്യുന്നു (10:12)

  • കൂലിക്കാരന്‍ ഓടിപ്പോകുന്നത് എന്തുകൊണ്ട്?

    - അവന്‍ ഓടിപ്പോകുന്നത് കൂലിക്കാരനായതുകൊണ്ടും, ആടുകളെ പ്പറ്റി താല്‍പര്യമില്ലാത്തതുകൊണ്ടും ആണ് (10:13)

  • ഞാന്‍ നല്ല ഇടയനാണ് അധ്യായം, വാക്യം പറയുക?

    - യോഹന്നാന്‍ 10:14

  • യോഹ. 10:8 ന് സമാനമായ പഴയ നിയമഭാഗം?

    - ജെറമിയ 23:1, എസെക്കിയേല്‍ 34:2

  • യോഹ. 10:9 ന് സമാനമായ പഴയ നിയമഭാഗം?

    - സങ്കീര്‍ത്തനം 118:20

  • യോഹ. 10:11 ന് സമാനമായ പഴയ നിയമഭാഗം?

    - സങ്കീര്‍ത്തനം 23:1, ഏശയ്യാ 40:11, എസെക്കിയേല്‍ 34:15

  • യോഹ. 10:11 ന് സമാനമായ പുതിയ നിയമഭാഗങ്ങള്‍?

    - ഹെബ്രായര്‍ 13:20, വെളിപാട് 7:17, 1 പത്രോസ് 5:4

  • യോഹ. 10:16 ന് സമാനമായ പഴയ നിയമഭാഗം?

    - ഏശയ്യ 56:8, എസെക്കിയേല്‍ 34:23, എസെക്കിയേല്‍ 34:24

  • ഞാന്‍ നല്ല ഇടയനാണ് എന്നു പറഞ്ഞുകൊണ്ട് യേശു ഇടയനെപ്പറ്റി എന്തെല്ലാം സൂചിപ്പിക്കുന്നു?

    - ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതു പോലെ ഞാന്‍ എനിക്കുള്ളവ യെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകള്‍ക്കു വേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു (10:14-15)

  • ഈ തൊഴുത്തില്‍പെടാത്ത മറ്റാടുകളും എനിക്കുണ്ട് എന്നു പറഞ്ഞ് യേശു അവയെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത്?

    - ഈ തൊഴുത്തില്‍പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും (10:16)

  • തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്തു ചെയ്യുന്നു?

    - പിതാവ് എന്നെ സ്‌നേഹിക്കുന്നു (10:17)

logo
Sathyadeepam Online
www.sathyadeepam.org