മാധ്യമസ്വാതന്ത്ര്യം മതനിന്ദയ്ക്കുള്ള മാർഗമാക്കരുത് : കെ.സി.വൈ.എം സംസ്ഥാന സമിതി

മാധ്യമസ്വാതന്ത്ര്യം മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുവാനുള്ള അധികാരമല്ലെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
മാധ്യമസ്വാതന്ത്ര്യം മതനിന്ദയ്ക്കുള്ള മാർഗമാക്കരുത് : കെ.സി.വൈ.എം സംസ്ഥാന സമിതി
Published on

കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നണിക്കുള്ളിൽ ഉടലെടുത്ത തർക്കങ്ങളെ ആക്ഷേപിച്ച് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കേരള എഡിഷനിൽ, ക്രിസ്തുവിന്റെ അന്ത്യഅത്താഴ ചിത്രത്തെ വികലമാക്കി ചിത്രീകരിച്ച സംഭവത്തിൽ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനം (കെ.സി.വൈ.എം) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ക്രൈസ്തവർ പാവനമായി കണക്കാക്കുന്ന ചിത്രത്തെ രാഷ്ട്രീയ കാർട്ടൂൺ ആയി ചിത്രീകരിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ നിലപാട് ആവിഷ്കാര സ്വാതന്ത്ര്യം കൊണ്ട് ന്യായീകരിക്കാനാവുന്നതല്ല. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ അപലപനീയമാണ്. മത സൗഹാർദ്ധവും ഐക്യവും തകർക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾ മാധ്യമധർമ്മത്തിന് ഉതകുന്നതല്ലന്നും അവയെ സഹിഷ്ണുതയോടെ സമീപിക്കാനാവില്ല എന്നും കെ.സി.വൈ.എം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ ടൈംസ് ഓഫ് ഇന്ത്യ എത്രയും വേഗം മാപ്പ് പറയണമെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.അറിയിപ്പുകളുംപ്രതിഷേധങ്ങളും ഏറെ നേരിട്ടിട്ടും വീണ്ടും വിശുദ്ധമായ തിരുവത്താഴ ചിത്രത്തോട് ടൈംസ് ഓഫ് ഇന്ത്യ കാണിക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാട് ഏറെ ലജ്ജാകരമാണ്. ഈ വാർത്ത പിൻവലിച്ച് ക്ഷമാപണം നടത്താത്ത പക്ഷം ക്രൈസ്തവ യുവത്വം ശക്തമായി പ്രതിഷേധിക്കുമെന്ന് സമിതി തീരുമാനിച്ചു.

കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷിബിൻ ഷാജി, ജനറൽ സെക്രട്ടറി കാസി പൂപ്പന, ആഗി മരിയ ജോസഫ്, സാം സണ്ണി, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ്, സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ജെൻസൺ ആൽബി, ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടർ സി. നോർബർട്ട സി. ടി. സി തുടങ്ങിയവർ സംസാരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org