Letters

പ്രസ്താവന അനുചിതം

Sathyadeepam

ഇ.എം. ജോസഫ്, തടിക്കടവ്, കണ്ണൂര്‍

പാലാ ബിഷപ്പിന്റെ പ്രസംഗത്തില്‍ ജിഹാദ് എന്ന പദപ്രയോഗം തികച്ചും അനുചിതമായി. ക്രൈസ്തവ പെണ്‍കുട്ടികളുടെ രക്ഷയ്ക്കു വേണ്ടി ആയിരിക്കാം പിതാവത് പറഞ്ഞത് എ ന്നത് ശരിയായിരിക്കാം. ഇതൊക്കെ ഇടവക വികാരിമാര്‍ക്ക് അന്വേഷിക്കാം. തിരുത്താം. ചാ നല്‍ ചര്‍ച്ചയില്‍ അഡ്വ. സിസ്റ്റര്‍ ജസി കുര്യന്‍ ഇക്കാര്യം സൂചിപ്പിക്കയും ചെയ്തു.
കാട്ടുമന പിതാവിന്റെ മരണവും, ക്രൂശിത രൂപം താഴെ ഇറക്കിയ നാള്‍ മുതല്‍ തുടങ്ങിയ അനര്‍ത്ഥങ്ങള്‍ ഇന്നും ചാരത്തില്‍ പുതഞ്ഞ തീക്കട്ടേപാലെ നില്‍ക്കുന്നു.
40 വര്‍ഷമായിട്ട് ചെറിയ സംഭവങ്ങള്‍, വലുതാകുകയല്ലാതെ, ഒരു പരിഹാര നിവര്‍ത്തി വരുത്താന്‍ മലബാര്‍ സഭാധികാരികള്‍ക്ക് സാ ധിച്ചിട്ടില്ല. മാര്‍പാപ്പ പറഞ്ഞതു പോലെ പെലാജിയന്‍ സ്വഭാവമുള്ളവര്‍ തങ്ങളുടെ സ്വന്തം ശക്തിയില്‍ ഊറ്റം കൊണ്ട് മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാണെന്ന് കരുതുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഒരു പരിഹാരം കണ്ടെത്താന്‍ സാധിക്കില്ല.
തിളങ്ങി വിളങ്ങി നില്‍ക്കുന്നു എന്ന് ഊറ്റം കൊണ്ടവര്‍ മലബാര്‍ സഭയെ പരിഹാസപാത്രമാക്കിത്തീര്‍ത്തില്ലേ?

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം