Letters

താഴ്ന്നിറങ്ങുന്ന സഭ

Sathyadeepam

ഫാ. ലൂക്ക് പൂത്തൃക്കയില്‍

കേരളസഭയില്‍ ഉണ്ടാകേണ്ട സംഭാഷണസംസ്കാരത്തെപ്പറ്റിയുള്ള ലേഖനം വായിച്ചു. ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള അവലോകനമെന്നല്ലാതെ അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ വളരെ കുറവാണ്. കേരളസഭയ്ക്കു കഴിഞ്ഞ പത്തു മുപ്പതു വര്‍ഷമായി അറിഞ്ഞോ അറിയാതെയോ രൂപപ്പെടുത്തിയ ഒരു കള്‍ച്ചറുണ്ട്; മണികള്‍ച്ചര്‍. പഠിക്കുക, വിദേശത്തു പോയി ജോലി സമ്പാദിക്കുക, പണം വാരിക്കൂട്ടുക ഇവയെല്ലാം ആയപ്പോഴേക്കും ആഡംബരവും ധൂര്‍ത്തും അരങ്ങേറി.
സഭ ഇങ്ങനെ പോയാല്‍ പോരാ എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, അവരാരും അതേപ്പറ്റി പ്രതികരിക്കുന്നില്ലെന്നു മാത്രം.
കയറിയിരിക്കുക, മുമ്പിലേക്കു വരിക എന്ന് അല്മായരോടു പറയുമ്പോഴും സ്റ്റേജ് നമ്മള്‍തന്നെ കയ്യടക്കിവച്ചിരിക്കുകയാണ്. എങ്ങോട്ടു കയറും? ലേഖകന്‍ പറയുന്നതുപോലെ സഭയ്ക്ക് ഒരു സമതലഭൂമികയാണാവശ്യം. പക്ഷേ, അത് ഉടനെ നടക്കാന്‍ പോകുന്ന ഒരു കാര്യമല്ല.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം