Letters

സ്വാശ്രയ വിദ്യാഭ്യാസം

Sathyadeepam

സെബാസ്റ്റ്യന്‍, വയനാട്

സ്വാശ്രയ വിദ്യാഭ്യാസം – അകവും പുറവും എന്ന ലേഖനം (സത്യദീപം ലക്കം 25) അവസരോചിതമായി. മിഷന്‍ സ്കൂളുകളും സഭവക കോളജുകളും മിഷന്‍ ആശുപത്രികളുമെല്ലാം നിസ്വാര്‍ത്ഥ സേവനമാണു ചെയ്യുന്നത് എന്നു സഭാധികാരികള്‍ മാത്രമേ പറയൂ. സത്യം തുറന്നു പറയാന്‍ ഒരു മുഖ്യമന്ത്രിതന്നെ വേണ്ടിവന്നു. അതില്‍ അസ്വസ്ഥരായിട്ടു കാര്യമില്ല.
സീറോ-മലബാര്‍ സിനഡ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു സഭാനേതൃത്വം എന്തെങ്കിലും ചെയ്യുന്നുണ്ടോ? പള്ളിപ്രമാണിമാരെയും വൈദികരെയും നിയന്ത്രിക്കേണ്ടത് ആരെന്ന ചോദ്യം നിലനില്ക്കുന്നു. ധൂര്‍ത്തിനും ആഘോഷങ്ങള്‍ക്കും ലാളിത്യം വേണ്ടേ? ലാളിത്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയുമായ സഭ എന്നു രൂപപ്പെടും? സഭയിലും വ്യക്തികളിലും കടന്നുകൂടുന്ന പണം എന്ന് പാവങ്ങള്‍ക്ക് ഉപകാരപ്പെടും?

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം