Letters

വചനം വിതയ്ക്കാം, ബിസിനസ് വേണ്ടാ

Sathyadeepam

ദൈവരാജ്യം വ്യാപകമാക്കാന്‍ വചനം വിതയ്ക്കാം. എന്നാല്‍ ബിസിനസ് പാടില്ല. വചനപ്രഘോഷണത്തിനു പ്രതിഫലം വാങ്ങുന്നതു കുറ്റകരമല്ല. എന്നാല്‍ ഇന്നു നമ്മുടെ ഇടയില്‍ കാണുന്ന ചില അനാശാസ്യ പ്രവണതകള്‍ കുറ്റകരമാണ്.
ദൈവരാജ്യത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും ബാധ്യതയുണ്ട്. വചനപ്രഘോഷകര്‍ ദ്രവ്യാഗ്രഹികളായപ്പോള്‍ എല്ലാം ബിസിനസ് ആയി മാറി. ദരിദ്രര്‍ക്കു വിദ്യാഭ്യാസം നല്‍കുക എന്ന വി. ചാവറ പിതാവിന്റെ സ്വപ്നം ഇന്നു പണക്കാര്‍ക്കു ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം എന്നായി മാറി. പാവപ്പെട്ടവര്‍ക്കു സൗജന്യചികിത്സയ്ക്കു പകരം പണമുള്ളവര്‍ക്കു സ്റ്റാര്‍ ഹോട്ടല്‍ തുല്യമായ ആശുപത്രി ചികിത്സ. രൂപതാധ്യക്ഷന്മാര്‍ കോടികളുടെ ഭൂമി വില്‍പന ഏറ്റെടുത്തു. രൂപതയിലെ വൈദികരും ജനങ്ങളും രൂപതാധ്യക്ഷനോടു മത്സരിക്കുന്നു. വിശ്വാസം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ മെത്രാന്മാരും പരിഹാസ്യ പാത്രരാകുന്നു.

പത്തുകോടിയില്‍പരം മുടക്കി ബ്രഹ്മാണ്ഡ ദേവാലയങ്ങള്‍ ഉയരുന്നു. ബയന്റിംഗിനു കേടു സംഭവിച്ചതിനാല്‍ താളുകള്‍ കുത്തഴിഞ്ഞ ഗ്രന്ഥം പോലെയാണു ഇന്നു കേരളത്തിലെ ക്രൈസ്തവസഭകള്‍. ഈ ദുരവസ്ഥ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കൊറോണയേക്കാള്‍ ഭീകരമായ ദൈവശിക്ഷ പ്രതീക്ഷിക്കാം.

ജയിംസ് ഐസക്, കുടമാളൂര്‍

വിശുദ്ധ തിമോത്തി (32-97) & വിശുദ്ധ തിത്തൂസ് (2-96) : ജനുവരി 26

വിശുദ്ധ പൗലോസിന്റെ മാനസാന്തരം : ജനുവരി 25

പാസ്റ്റര്‍ക്കെതിരായ അക്രമത്തില്‍ കത്തോലിക്കാ മെത്രാന്മാര്‍ ശക്തിയായി പ്രതിഷേധിച്ചു

നാല്‍പ്പത് മണി ദിവ്യകാരുണ്യ ആരാധന ശതാബ്ദി ആഘോഷം സമാപിച്ചു

കത്തോലിക്കാ വിദ്യാലയത്തില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യം ഉദ്യോഗസ്ഥര്‍ തടഞ്ഞു