

ത്രിപുരയിലെ ധര്‍മ്മനഗര്‍ ഹോളിക്രോസ് കോണ്‍വെന്റ് സ്‌കൂളിനുള്ളില്‍ സരസ്വതി പൂജ നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ പരിഹരിച്ചു. സ്‌കൂളില്‍ 70 ശതമാനം ഹിന്ദു വിദ്യാര്‍ഥികളുണ്ടെന്ന പേരിലാണ് വിശ്വഹിന്ദു പരിഷത്ത് ഈ ആവശ്യം ഉന്നയിച്ചത് എന്ന് അഗര്‍ത്തല രൂപതയുടെ മാധ്യമ വിഭാഗം സെക്രട്ടറി ഫാ. ഇവാന്‍ ഡിസില്‍വ പറഞ്ഞു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്‌കൂള്‍ അധികാരികള്‍ ഇക്കാര്യം മജിസ്‌ട്രേറ്റും പൊലീസും ഉള്‍പ്പെടെയുള്ള അധികാരികളെ അറിയിക്കുകയും അവര്‍ സംരക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്തു. സരസ്വതി പൂജയുടെ ദിവസം വര്‍ഗീയവാദികള്‍ സ്‌കൂളിനുപുറത്ത് തടിച്ചു കൂടിയെങ്കിലും പൊലീസ് സ്ഥലത്തെത്തുകയും രക്ഷാകര്‍ത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും സമുദായ നേതാക്കളുടെയും യോഗം വിളിക്കുകയും സ്‌കൂളിനകത്ത് പൂജ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്തു.
ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഹിന്ദു തീവ്രവാദികള്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്ന തെന്ന് ഫാ. ഡിസില്‍വ ചൂണ്ടിക്കാട്ടി. 1999-ല്‍ സ്ഥാപിക്കപ്പെട്ട സ്‌കൂളില്‍ ഇത്തരം പരിപാടികള്‍ ഇക്കാലം വരെയും നടത്തിയി ട്ടില്ല. ഇപ്പോള്‍ ഇങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് നിരാശാജനകമാണെന്ന് പ്രദേശത്തെ കത്തോലിക്ക നേതാവായ പിയംഗ്ലാമ ദാര്‍ലംഗ് പറഞ്ഞു. സ്‌കൂളുകള്‍ അവയുടെ നിയമ മനുസരിച്ചാണ് നടത്തപ്പെടേണ്ടത്.
ത്രിപുരയിലെ 42 ലക്ഷം ജനങ്ങളില്‍ ക്രൈസ്തവര്‍ ഏതാണ്ട് നാല് ശതമാനമാണ്.