Letters

സഭാസമ്മേളനങ്ങള്‍ സ്തുതിപാഠക വേദികളാകരുത്

Sathyadeepam

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

ഒരു രൂപതയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ രൂപതാതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഭാഗ്യമുണ്ടായി. രണ്ടേമുക്കാല്‍ മണിക്കൂര്‍ ഇടതടവില്ലാതെ പ്രസംഗങ്ങള്‍ ശ്രവിച്ചുകൊണ്ടിരുന്നു. ഭൂരിഭാഗസമയവും വ്യക്തിപരമായ അടുപ്പങ്ങളും കടപ്പാടുകളും വിസ്തരിച്ച് എല്ലാ പ്രസംഗകരും പരസ്പരം പുകഴ്ത്തി, പ്രശംസിച്ചു പ്രസംഗിച്ചുകൊണ്ടിരുന്നു. ഏറെ പ്രതീക്ഷിച്ചു വന്ന 300-ലധികമുണ്ടായിരുന്ന പ്രബുദ്ധ ശ്രോതാക്കള്‍ ശ്വാസമടക്കി സഹിച്ചുകൊണ്ടിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല, നമ്മുടെ പൊതുചടങ്ങുകള്‍ പലതും ഇങ്ങനെതന്നെ.

രാഷ്ട്രീയക്കാരെ തോല്പിക്കുന്ന ഈ പൊതുവേദികളിലെ പരസ്പര പ്രശംസയില്‍ നിന്നും പിതാക്കന്മാരും വൈദികരും അല്മായ നേതാക്കളും വിട്ടുനില്ക്കാന്‍ സമയം വൈകിയിരിക്കുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകളെയും പെറുക്കിയെടുത്തു സംബോധന ചെയ്തു പ്രസംഗം തുടങ്ങണമെന്ന വാശിയും കളയണം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം