Letters

എഡിറ്റോറിയല്‍

sathyadeepam

പി.ഒ. ലോനന്‍, കോന്തുരുത്തി

റിപ്പബ്ലിക് ദിനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സത്യദീപം (ലക്കം 24) മനോഹരമായിരുന്നു. എഡിറ്റോറിയല്‍ പൂമുഖത്തേയ്ക്കു വന്നതും സന്ദര്‍ഭത്തിന്‍റെ കാതല്‍ കണ്ടറിഞ്ഞു തന്നെ. ഉപയോഗിച്ച വാക്കുകള്‍ക്കും തിളക്കമുണ്ട്. ഉള്‍പേജുകളിലുള്ള ലേഖനങ്ങളും വിഷയവൈവിദ്ധ്യത്തോടൊപ്പം സ്വപ്നഭാരതത്തിലേക്കുള്ള വഴികാട്ടികളാണ്. ഈ ലേഖനങ്ങളുടെ ദൈര്‍ഘ്യക്കുറവ് വായിക്കാന്‍ പ്രേരണ നല്കുന്നതായി. ലേഖകര്‍ അധികമുള്ളതുകൊണ്ടാകാം ലേഖനങ്ങളുടെ വലിപ്പം കുറഞ്ഞത്.
ഗൗരവതരമായ വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍, ക്ഷമയുള്ള വായനക്കാരെപ്പോലും മടുപ്പിക്കുന്ന തരത്തിലുള്ള ദൈര്‍ഘ്യം ഒഴിവാക്കുന്നതല്ലേ നല്ലത്. ലേഖനത്തിന്‍റെ പൂര്‍ണതയ്ക്കു ചിലപ്പോള്‍ ദൈര്‍ഘ്യം ആവശ്യമായി വരാമെങ്കിലും കാര്യങ്ങള്‍ ചുരുക്കിപ്പറയാന്‍ ലേഖകരെ പ്രേരിപ്പിക്കുന്ന നയമാണു സ്വീകരിക്കേണ്ടത്. അപ്പോള്‍ ലേഖനത്തിന്‍റെ മാറ്റു വര്‍ദ്ധിക്കുകയും വായനക്കാരെ ആകര്‍ഷിക്കുകയും ചെയ്യും.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം