സി ഒ പൗലോസ് ചക്കച്ചാംപറമ്പില്‍, ഇരിങ്ങാലക്കുട
2025 ഏപ്രില്‍ 30-ാം തീയതിയിലെ സത്യദീപത്തില്‍ നല്ലിടയനായ ഫ്രാന്‍സിസ് പാപ്പയെ സംബന്ധിച്ച ലേഖനങ്ങള്‍ വായിച്ചു. നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു പോയ പാപ്പയെക്കുറിച്ച് സത്യദീപം വായനക്കാര്‍ക്കായി നല്‍കിയ സത്യദീപത്തിലെ ലേഖനങ്ങള്‍ക്ക് പ്രത്യേകം നന്ദി.
ജാതിമത ഭേദമെന്യേ എല്ലാവരേയും ചേര്‍ത്തുപിടിച്ച് എളിമയുടേയും വിനയത്തിന്റേയും പ്രതീകമായി തിരുസഭയെ പന്ത്രണ്ടാണ്ടുകള്‍ ഔന്നത്യത്തിലേക്കും വിശുദ്ധിയിലേക്കും നയിച്ച പുണ്യാത്മാവിന് പ്രണാമം അര്‍പ്പിക്കുന്നു.
രണ്ടാം ക്രിസ്തുവായ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ പേര് അനശ്വരമാക്കിയ ത്യാഗീവര്യനായ മഹാ ഇടയനായ പരിശുദ്ധ പാപ്പ.
കുട്ടികളോടും സമൂഹത്തിലെ ദുഃഖിതരോടും ദരിദ്രരോടും അനുകമ്പ കാണിച്ച ഹൃദയാലുവായ ഫ്രാന്‍സിസ് പാപ്പയെ ലോകചരിത്രത്തിന്റെ ഏടുകളില്‍ അനുസ്മരിക്കുമെന്ന് നിസ്സംശയം പറയാം. പുണ്യപിതാവെ പ്രണാമം... പ്രണാമം.