Letters

പ്രസ്ഥാനങ്ങള്‍ മദര്‍ തെരേസയെ മാതൃകയാക്കണം

Sathyadeepam

ദേവസ്സിക്കുട്ടി, മുളവരിയ്ക്കല്‍, മറ്റൂര്‍

പ്രസ്ഥാനങ്ങളുടെ അതിപ്രസരവും പക്ഷപാതിത്വവും ദ്രവ്യാസക്തിയുംമൂലം പൊതുസമൂഹത്തിന്‍റെ മുമ്പില്‍ കേരളസഭയുടെ വിശ്വാസ്യതയ്ക്കും പ്രതിച്ഛായയ്ക്കും മങ്ങലേല്ക്കുന്ന സാഹചര്യത്തില്‍ അഭിവന്ദ്യ ബോസ്കോ പിതാവ് സത്യദീപത്തില്‍ എഡിറ്റര്‍ ഷിജു ആച്ചാണ്ടിയോടു വെളിപ്പെടുത്തിയ നിലപാടുകള്‍ ഏവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. ദരിദ്രരോടു സുവിശേഷം പ്രസംഗിക്കാന്‍ വിളിക്കപ്പെട്ട സഭയുടെ പ്രസ്ഥാനങ്ങളില്‍ സാമൂഹ്യശ്രേണിയുടെ അവസാനം നില്ക്കുന്നവര്‍ക്ക് കാര്യമായ ഇടം ലഭിക്കുന്നില്ലെന്ന വസ്തുത സുവിശേഷസാക്ഷ്യത്തിനു വിരുദ്ധമാകുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളില്‍ സ്ഥാപനമേധാവികളുടെ മനസ്സിലെ കുഷ്ഠം പാവപ്പെട്ടവര്‍ സ്ഥാപനങ്ങളുടെ പടി കടന്നുവരുന്നതിനെപ്പോലും വെറുക്കുന്നു. ആദിമസഭയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ഉണ്ടായിരുന്നില്ലെന്ന സുവിശേഷവചനം അഭിനവ സ്ഥാപനതത്പരര്‍ എപ്പോഴും ഓര്‍ക്കേണ്ടതാണ്. ശുശ്രൂഷകള്‍ ദൈവഹിതപ്രകാരമാണെങ്കില്‍ പണം ഒരിക്കലും ഒന്നിനും തടസ്സമാകില്ലെന്നു മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ ബോദ്ധ്യ പ്പെടുത്തുന്നു.
സഭയുടെ സ്ഥാപനങ്ങളുടെ പത്തു ശതമാനം ആസ്തിയെങ്കിലും വിറ്റു ദരിദ്രര്‍ക്കു വീതംവച്ചാല്‍ ദരിദ്രരുടെ ശോച്യാവസ്ഥ ഒരു പരിധിവരെയെങ്കിലും പരിഹരിക്കാന്‍ സഭയ്ക്കു സാധിക്കും. അതിനു നിലപാടുകളില്‍ നിന്നും പ്രവാചകധീരതയോടെയുള്ള സന്നദ്ധതയിലേക്കു നാം ഇറങ്ങി വരണം.
സഭാസ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന വിശ്വാസവും വിശുദ്ധിയും മനുഷ്യത്വവുമില്ലാത്ത പ്രൊഫഷണലുകള്‍ മുതല്‍ക്കൂട്ടല്ല ബാദ്ധ്യതയാണെന്നു സഭ തിരിച്ചറിയണം.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍