Letters

നാണിക്കാനുള്ള കൃപ

Sathyadeepam

മേരി കടമ്പാട്ടുപറമ്പില്‍

സത്യദീപ(2017 മാര്‍ച്ച് 29)ത്തില്‍ ശ്രീ. മാത്യു ഇല്ലത്തുപറമ്പില്‍ എഴുതിയ "നാണിക്കാനുള്ള കൃപ" എന്ന ലേഖനം ഈ കാലത്തിനു വളരെ പ്രസക്തമാണ്. ലൈംഗിക അതിക്രമം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ലേഖനകര്‍ത്താവ് നിര്‍ദ്ദേശിച്ച കാര്യങ്ങളോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങളൊന്നും ചെയ്യില്ല എന്ന തീരുമാനമാണ് ആദ്യം വേണ്ടത്. അതായതു ദൈവഭയം. ദൈവത്തിന്‍റെ സര്‍വാധികാരം എപ്പോഴും പ്രകടമാകുന്ന ഒരു ജീവിതമാകണം. അതാണു മനഃസാക്ഷിയുടെ സ്വരമനുസരിച്ചു ജീവിക്കുക എന്നതിന്‍റെ അര്‍ത്ഥം. അതനുസരിച്ചു ജീവിച്ചാല്‍ തെറ്റുകളില്‍ വീഴില്ല.
സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി കാണാതെ സ്ത്രീക്കും പുരുഷനും തുല്യത കല്പിക്കുന്ന ഒരു ജനസമൂഹം വളര്‍ന്നുവരണം. സത്യസന്ധതയില്ലാത്തതും അഴിമതിയും തട്ടിപ്പും നിറഞ്ഞതുമായ ഒരു സമൂഹത്തിന്‍റെ സ്വാധീനം ലൈംഗികപീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. പ്രാര്‍ത്ഥിക്കാം, നാണിക്കാനുള്ള കൃപ തരണേയെന്ന്!

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം