Letters

നോമിനി കൈക്കാരന്മാര്‍

Sathyadeepam

തോമസ് എ. പറമ്പില്‍, പറവൂര്‍

ഇടവകയിലെ ഫാമിലി യൂണിറ്റുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഇടവകയിലെ മറ്റുള്ള അംഗീകൃത സംഘടനകളിലുമുള്ള കൗണ്‍സല്‍ പ്രതിനിധികളും ഉള്ളപ്പോള്‍ പല ഇടവകകളിലും ബഹു. അച്ചന്മാരുടെ നോമിനികളെ കൈക്കാരന്മാരാക്കുന്നതിനു പല വികാരിയച്ചന്മാരും വ്യഗ്രത കാണിക്കുന്നതായി കാണുന്നു. മാധ്യമങ്ങളിലൂടെ പലതും കണ്ടും കേട്ടുമിരിക്കുന്ന ഇടവകാംഗങ്ങള്‍ക്കു പല സംശയങ്ങള്‍ക്കും ഇടനല്കുന്നു.

പള്ളിയുടെ ഭരണകാര്യങ്ങളില്‍ ബഹു. വികാരിമാരുടെ താളത്തിനൊത്തു തുള്ളുന്ന വ്യക്തികളെ തെരഞ്ഞുപിടിച്ചു നോമിനിമാരാക്കിവച്ച് അവരെ കൈക്കാര സ്ഥാനാര്‍ത്ഥികളാക്കി അവര്‍ക്കുവേണ്ടി വോട്ടുപിടിച്ച് അവരെ കൈക്കാരന്മാരാക്കിയെടുത്തു തന്നിഷ്ടപ്രകാരം ഭരണം കൊണ്ടുപോകാന്‍ വേണ്ടിയല്ലേ ഈ അനാവശ്യ വ്യഗ്രത കാണിക്കുന്നത് എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

വികാരിയച്ചന്മാരുടെ നോമിനികളെ കൈക്കാരന്മാരാക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഒരു നിയമഭേദഗതി ഉണ്ടാക്കി ഈ ദുര്‍ഗതിയില്‍ നിന്ന് ഇടവകകളെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍