Letters

മഹാപ്രളയം

Sathyadeepam

റൂബി ജോണ്‍ ചിറയ്ക്കല്‍, പാണാവള്ളി

പ്രളയത്തിനു മുമ്പു മാധ്യമങ്ങളില്‍ വന്നിരുന്ന വാര്‍ത്തകള്‍ കൂടുതലും മനുഷ്യമനസ്സില്‍ സങ്കടവും വെറുപ്പും വിദ്വേഷവും അമര്‍ഷവും നിറയ്ക്കുന്നവയായിരുന്നു. മനുഷ്യഹൃദയത്തിലെ സഹോദരസ്നേഹമാകുന്ന 'കന്മദം' അധികാരം, സമ്പത്ത്, സുഖലോലുപത, ലൈംഗികവൈകൃതങ്ങള്‍ തുടങ്ങിയവ രൂപം കൊടുത്ത പാറയ്ക്കുള്ളിലായിരുന്നു. എന്നാല്‍ മഹാപ്രളയം ആ പാറകളെ തച്ചുടച്ചു സഹോദരസ്നേഹമാകുന്ന കന്മദത്തെ പുറത്തു കൊണ്ടുവന്നു. ജാതി-മത-വര്‍ഗ-വര്‍ണ ഭേദമെന്യേ ഉദ്യോഗസ്ഥാനുദ്യോഗസ്ഥഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി, സ്വയം മറന്നു കയ്യും മെയ്യും മറ്റുള്ളവരുടെ ജീവരക്ഷയ്ക്കായി ഉപയോഗിച്ച കേരളജനതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

വെള്ളത്തില്‍ കമിഴ്ന്ന് കിടന്നു മറ്റുള്ളവര്‍ക്കു ചവിട്ടുപടിയായ സഹോദരന്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി ഐഎഎസ് ഉദ്യോഗസ്ഥര്‍വരെ ആപത്തില്‍പ്പെട്ടവര്‍ക്കു തുണയായതെല്ലാം സ്വപ്നംപോലെ തോന്നി. ഹൃദയത്തില്‍ ഒളിപ്പിച്ചുവച്ചിരുന്ന ആ സഹോദരസ്നേഹം പ്രളയകാലത്തെപ്പോലെ തുടര്‍ന്നാല്‍ നമ്മുടെ നാടു സ്വര്‍ഗതുല്യമാകും.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം