Letters

പ്രതിഷേധങ്ങള്‍ക്കു കടിഞ്ഞാണ്‍ വേണ്ടേ?

Sathyadeepam

പി.ഒ. ലോനന്‍, കോന്തുരുത്തി

സീറോ-മലബാര്‍ സഭയിലെ ഭൂമിവില്പന പ്രശ്നത്തിനുള്ള പരിഹാരശ്രമങ്ങള്‍ നടക്കുമ്പോഴും മറുഭാഗത്ത് അധികാരിയുടെ കോലം കത്തിക്കുന്നതില്‍വരെ കാര്യം ചെന്നെത്തിയിരിക്കുന്നു. ഇതിനു കടിഞ്ഞാണിടേണ്ടതല്ലേ? സമരവും പ്രതിഷേധവുമാകാം അതിനു സഭാവിശ്വാസികളെന്ന നിലയില്‍ ചില അതിര്‍ത്തികളുണ്ട്. കേവലം കക്ഷിരാഷ്ട്രീയക്കാരുടെ മാര്‍ഗം ഇക്കാര്യത്തിനു സ്വീകരിക്കുന്നത് ഉചിതമല്ല.

സത്യദീപം കൂട്ടിയിട്ടു കത്തിക്കുന്നതും വൈദികസമിതിയോഗം കഴിഞ്ഞ് എത്തുന്ന വൈദികരെ തെരുവില്‍ ഒരുകൂട്ടം 'വിശ്വാസികള്‍' കൂക്കിവിളിക്കുന്നതും നമ്മള്‍ കണ്ടതാണ്. അതിന്‍റെ പാരമ്യതയാണ് ഈ കോലം കത്തിക്കലിലൂടെ നാം കണ്ടത്. ഇതര മതസ്ഥര്‍ക്ക് എന്തു സന്ദേശമാണ് ഇതു നല്കുന്നത്. തെറ്റ് ആരു ചെയ്താലും തെറ്റുതന്നെയാണ്. എന്നാല്‍ കാര്യങ്ങള്‍ കോടതിയിലേക്കു വലിച്ചിഴച്ചതും ഇപ്പോള്‍ കാട്ടിക്കൂട്ടുന്നതും ക്രൈസ്തവമല്ല എന്നു പറയേണ്ടിയിരിക്കുന്നു.

ഈ വിഷയം കൂടുതല്‍ വഷളാക്കാതെ, എത്രയും വേഗം മാന്യമായ ഒരു പരിഹാരം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന നിശ്ശബ്ദരായ ഒരു വലിയ വിഭാഗം വിശ്വാസികള്‍ സഭയിലുണ്ടെന്ന കാര്യം ബന്ധപ്പെട്ടവര്‍ മറക്കാതിരിക്കുക.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം