Letters

‘പ്രകാശം പരത്തേണ്ട സത്യദീപം’

Sathyadeepam

പി.ജെ. വര്‍ഗീസ് പുത്തന്‍വീട്ടില്‍, കുമ്പളം

സത്യദീപത്തിന് ഒരു മാറ്റം അനിവാര്യമാണ്. പഴയ ശൈലികള്‍ മാറ്റി പുതിയ രീതിയില്‍ വാരിക രൂപപ്പെടുത്തുന്നത് ഇന്നത്തെ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഏറെ സന്തോഷമുളവാക്കുന്നതായിരിക്കും. വലിയ ലേഖനങ്ങളുടെയും നോവലുകളുടെയും സ്ഥാനത്തു ചെറുലേഖനങ്ങളും ചെറിയ നോവലുകളും ചെറിയ കവിതകളും പ്രസിദ്ധീകരിക്കുമ്പോള്‍ വായിക്കുന്ന എല്ലാവര്‍ക്കും ഇഷ്ടപ്പെടും. മാത്രമല്ല യുവതീയുവാക്കന്മാരെ ആകര്‍ഷിക്കുന്ന ബൈബിള്‍ ആസ്പദമാക്കിയുള്ള നല്ല പംക്തികള്‍ രൂപപ്പെടുത്തുവാന്‍ കഴിയണം. 30 കൊല്ലം മുമ്പു ഞാന്‍ സത്യദീപത്തിന്‍റെ ഏജന്‍റായി ജോലി ചെയ്തിട്ടുണ്ട്. ഇന്നും ഞാന്‍ സത്യദീപം മുടങ്ങാതെ വരുത്തുന്നുണ്ട്. വലിയ നോവലുകളും ലേഖനങ്ങളുമായതുകൊണ്ടു പലപ്പോഴും കത്തുകളില്‍ വായന നിര്‍ത്തേണ്ടി വരുന്നു. സഭയുടെ ഉയര്‍ച്ചയും താഴ്ചയും വായനക്കാര്‍ക്കു പങ്കുവയ്ക്കുന്ന സത്യദീപം കാലം നീങ്ങുന്തോറും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടുപോകട്ടെ.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം