Letters

കസ്റ്റമര്‍ സര്‍വീസ്

Sathyadeepam

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

സാധാരണ കസ്റ്റമര്‍ സര്‍വീസ് എന്ന് പറയുമ്പോള്‍ ബാങ്കുകളെയോ മറ്റു പൊതുജനസമ്പര്‍ക്ക ആപ്പീസുകളെയുമാണ് ഉദ്ദേശിക്കാറ്. പക്ഷേ യഥാര്‍ത്ഥത്തില്‍ രണ്ടു മനുഷ്യരോ മറ്റേതെങ്കിലും രണ്ടു ഘടകങ്ങളോ ഇടപെടുമ്പോള്‍ കസ്റ്റമര്‍ സര്‍വീസ് ഉണ്ടാകുന്നു. കഴിഞ്ഞ ദിവസം വിശ്വാസികളായ ഞാനും മറ്റു ചില സുഹൃത്തുക്കളും കണ്ടുമുട്ടിയപ്പോള്‍ നമ്മുടെ ചില പള്ളികളില്‍ നിന്നും നല്ല കസ്റ്റമര്‍ സര്‍വീസ് ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി.

നമ്മുടെ വികാരിയച്ചന്മാര്‍ പലപ്പോഴും മുന്നൂറോ അതിലധികമോ ഉള്ള ഇടവക കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ പലപ്പോഴും ഏകനായി കൈകാര്യം ചെയ്യേണ്ടി വരുന്ന വ്യക്തികളാണ്. അപ്പോള്‍ അവരില്‍നിന്നും ലഭിക്കുന്ന കസ്റ്റമര്‍ സര്‍വീസിനും ചില കുറവുകള്‍ ഉണ്ടായേക്കാം. എന്തായാലും അച്ചന്മാരും ദേവാലയ ശുശ്രൂഷിയും ട്രസ്റ്റിമാരും ഉള്‍പ്പെട്ട ഇടവക ഭരണത്തില്‍ നിന്നും നല്ല കസ്റ്റമര്‍ സര്‍വീസ് ഇടവക ജനത്തിനു ലഭിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ. വികാരിയച്ചന്മാരെ കാണാനുള്ള സമയവും അവര്‍ ആപ്പീസില്‍ ഇല്ലാത്ത സമയവും പ്രദര്‍ശിപ്പിക്കണം. ജോലിഭാരം കുറയ്ക്കാന്‍ ഇടവകയുടെ വലിപ്പവും സമ്പത്തും അനുസരിച്ചു അച്ചനെ സഹായിക്കാന്‍ ഓഫീസ് മാനേജര്‍ അല്ലെങ്കില്‍ അസിസ്റ്റന്‍റിനെ നിയമിക്കണം. ആധുനിക കമ്മ്യൂണിക്കേഷന്‍ സമ്പ്ര ദായങ്ങളായ ഇമെയില്‍, വാട്സാപ്പ് എന്നിവ ഉപയോഗപ്പെടുത്തണം. ഓഫീസ് സ്റ്റാഫിലൂടെ എല്ലാ ദിവസവും ഇടവകാംഗങ്ങള്‍ക്കു ജന്മദിന വിവാഹ വാര്‍ഷീക സന്ദേശങ്ങള്‍ പോകണം. അത് വലിയ സ്നേഹബന്ധം സൃഷ്ടിക്കും.

എല്ലാ ഇടവക വാര്‍ത്തകളും, ഇടവക വാട്സാപ്പ് ഗ്രൂപ്പിലൂടെ (only admin can send message) ജനങ്ങളെ അറിയിക്കണം. ഏറ്റവും പ്രധാനമായി ഒരിക്കലും രോഗീലേപനത്തിനു വിളിക്കാന്‍ വരുന്നവരോട് പിന്നെയാകട്ടെ എന്ന് പറയരുത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം