Letters

കളിയില്‍ ഒത്തിരി കാര്യം

Sathyadeepam

പി.ആര്‍. ജോസ്, ചൊവ്വൂര്‍

ലക്കം 44-ല്‍ 'കളിയില്‍ ഒത്തിരി കാര്യം' എന്ന എഡിറ്റോറിയല്‍ കാലാനുസൃതമായി പ്രസിദ്ധീകരിച്ച സത്യദീപത്തിന് അഭിനന്ദനങ്ങള്‍. 'കളിയുടെ ദൈവശാസ്ത്ര' ത്തിലേക്ക് ഒരു പെരുമഴക്കാലം സമ്മാനിച്ചതു കത്തോലിക്കാസഭയ്ക്കുതന്നെ ഒരു മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല. സഭയുടെ യുവജനങ്ങളും തമ്മിലടുക്കുവാന്‍ കായികലോകം പോലെ മറ്റൊന്നില്ല.

പള്ളി കോമ്പൗണ്ടില്‍ കായികശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഉപകരണങ്ങളും സ്ഥാപിക്കാം. പള്ളിയിലെ ആരാധനാ സമയമൊഴികെ യുവജനങ്ങള്‍ അതില്‍ പരിശീലിക്കട്ടെ. അതുപോലെതന്നെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്കേണ്ടതാണ്. കളിയും വിശ്വാസജീവിതവും സമാനതകളുള്ളതും പരസ്പരപൂരകവുമാണെന്നു ലേഖകന്‍ സമര്‍ത്ഥിക്കുന്നു. യുവജനങ്ങള്‍ പള്ളിയില്‍നിന്നും അകലം പാലിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കായിക-കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ ഓരോ ഇടവകയിലും മത്സരം നടത്തി രൂപതാതലത്തിലും അതിരൂപതാതലത്തിലും സമ്മാനര്‍ഹരെ തിരഞ്ഞെടുത്തു പ്രോത്സാഹിപ്പിക്കുന്നതു ജീവനുള്ള സഭയാക്കുവാന്‍ സാധിച്ചേക്കും.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം