Letters

‘കുമ്പസാരവിവാദം-പെണ്‍വിചാരങ്ങള്‍’

Sathyadeepam

പി.ഒ. ലോനന്‍, കോന്തുരുത്തി

'കുമ്പസാരവിവാദം – പെണ്‍വിചാരങ്ങള്‍' എന്ന മരിയ റാന്‍സം കാരണക്കോടത്തിന്‍റെ മുഖപേജിലെ ലേഖനം (ലക്കം 50) സന്ദര്‍ഭോചിതവും പഠനാര്‍ഹവുമാണ്. കുമ്പസാരമെന്നാല്‍ എന്താണ്, എന്തല്ല എന്ന് അതു വ്യക്തമാക്കുന്നു. ഇതിനുമുമ്പു കേട്ടിട്ടില്ലാത്തതും ഒറ്റപ്പെട്ടതുമായ ഒരു സംഭവമുണ്ടായപ്പോള്‍ ഈ കൂദാശയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെന്നറിയാത്ത ചിലര്‍ സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിച്ചാല്‍ പോരേ എന്ന് ചാനല്‍ചര്‍ച്ചയില്‍ തട്ടിവിടുമ്പോള്‍ ഇവര്‍ പറയുന്നത് എന്താണെന്ന് ഇവരറിയുന്നില്ല, ഇവരോടു ക്ഷമിക്കണമേ എന്നേ പറയാന്‍ പറ്റൂ.
നൂറ്റാണ്ടുകള്‍ക്കുമുമ്പ്, ചക്രവര്‍ത്തിയുടെ ഭാര്യയുടെ കുമ്പസാരരഹസ്യം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച വി. ജോണ്‍ നെപുംസ്യാന്‍റെ നാമധേയത്തിലുള്ള ഒരിടവക പള്ളിയിലെ അംഗമെന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. സത്യദീപത്തിനും ലേഖികയ്ക്കും നന്ദി.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]