Letters

കത്തോലിക്കാ യുവജന സംഘടന

Sathyadeepam

കെ.സി. തോമസ്, മുംബൈ

ടിജോ പടയാട്ടില്‍ യുവ ജന അസോസിയേഷനെപ്പറ്റി എഴുതിയ ലേഖനത്തെക്കുറിച്ചാണീ കത്ത് (സത്യദീപം ലക്കം 2 ആഗസ്റ്റ് 9-15) യുവജനങ്ങളോടാലോചിക്കാതെ അധികാരികള്‍ തീരുമാനമെടുക്കുന്നത് തീര്‍ച്ചയായും തെറ്റാണ്. കൂടുതല്‍ കൂടുതല്‍ ഐക്യം എങ്ങനെ സാധിക്കാം എന്ന് കരുതി പ്രവര്‍ത്തിക്കുന്നതിന് പകരം കെസി വൈഎം എന്ന സംഘടനയെ റീത്തിന്‍റെ പേരില്‍ മൂന്നായി വിഭജിക്കാന്‍ ആലോചിക്കുന്നതിന്‍റെ പിറകില്‍ വെറും അധികാരമോഹം, തന്‍കാര്യം, അറിവില്ലായ്മ മുതലായ അക്രൈസ്തവ ചിന്തകളായിരിക്കണം.

വിശ്വാസികളെക്കുറിച്ച് എന്നും അഭിമാനത്തോടെ പറയുന്ന മേലധികാരികള്‍ കഴിയുന്നിടത്തോളം മേഖലകളില്‍ നമ്മുടെ മൂന്നു റീത്തുകളും ഒന്നായി പ്രവര്‍ത്തിക്കാനും ഒന്നുകൊണ്ടും വിഭജിക്കപ്പെടാതിരിക്കാനും ഉത്സാഹിക്കണമെന്ന് അപേക്ഷിക്കുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം