Letters

ദൈവമില്ലാത്തവന്‍റെ നിലവിളി

Sathyadeepam

ജോസഫ് കൊമ്പന്‍, എളംകുളം, കൊച്ചി

സത്യദീപത്തിന്‍റെ സ്ഥിരം വായനക്കാരനാണ് ഞാന്‍. (ചിന്താജാലകം 79, പോള്‍ തേലക്കാട്ട്) 'ദൈവമില്ലാത്തവന്‍റെ നിലവിളി' മതിലുകളാല്‍ അടയ്ക്കപ്പെട്ട ഒരു രഹസ്യമാണോ?… ഒന്ന് പരിശോധിക്കാന്‍ ശ്രമിക്കുകയാണ്.

"എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന യേശുവി ന്‍റെ കുരിശില്‍ക്കിടന്നുള്ള വിലാപം ഒരു പ്രാര്‍ത്ഥനയാണെന്ന് ലേഖകന്‍ കുറിക്കുന്നു. പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയവന്‍റെ അവസാന പ്രാര്‍ത്ഥന എന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഒരു സംശയം ഉദിക്കുന്നു. ഉത്ഥിതനാകുന്ന യേശുവിന് പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയവന്‍റെ മുഖം ഉണ്ടാകുന്നത് എങ്ങനെ…? ദൈവപുത്രനും മനുഷ്യപുത്രനുമായ യേശുവിന് സഹിക്കേണ്ടി വന്ന വേദനയില്‍ നിന്നുയര്‍ന്ന ഒരു പ്രാര്‍ത്ഥനയാണെന്നു മനസ്സിലാക്കാമെങ്കിലും പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയവന്‍റെ അവസാന പ്രാര്‍ത്ഥനയായി കാണാന്‍ മനസ്സ് അനുവദിക്കുന്നില്ല. യേശുവിന്‍റെ ദൈവത്വം പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയവന്‍റെ ഭാവം ഉള്‍ക്കൊള്ളുന്നില്ല. യേശുവിന്‍റെ മനുഷ്യത്വം ഒരു പ്രാര്‍ത്ഥനയായി കാണാം എന്ന ഭാവം ഉള്‍ക്കൊള്ളുകയും ചെയ്യാം.

ദൈവത്തിന്‍റെ മരണവിലാപം ദൈവത്തിനു വേണ്ടിയുള്ള നിലവിളിയാണ്. അതായത് ദൈവപുത്രന്‍റെ മരണവിലാപം ദൈവത്തിനോടുള്ള മനുഷ്യപുത്രന്‍റെ നിലവിളിയാണ്. അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ഉയര്‍ത്തുന്നത് ധര്‍മ്മബോധത്തിന്‍റെ പ്രതിഷേധമാണെങ്കില്‍ ദൈവമില്ലായ്മയുടെ നിലിവളിയായി അതു മാറിയേനെ. ദൈവപുത്രനും മനുഷ്യപുത്രനുമായ യേശുവിന്‍റെ കാര്യത്തില്‍ അതിന് സാധ്യതയില്ല. തിരിച്ചു വരുന്ന ഉത്ഥിതനായ യേശുവിന്‍റെ ദൈവത്വം മനുഷ്യപുത്രനു പ്രകടമാകണമെങ്കില്‍ ഒരിക്കലും പ്രതീക്ഷയ്ക്ക് പരിക്കു പറ്റുവാന്‍ പാടില്ലാത്തതാണ്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം