Letters

തിരുത്ത് വേണ്ടിയിരുന്നോ?

Sathyadeepam

ജോസ് ടി.എ. കാട്ടൂര്‍

മേയ് 8-ലെ സത്യദീപത്തില്‍ വന്ന 'ദേവാലയ ശുദ്ധീകരണ'ത്തെക്കുറിച്ചുള്ള ജോണ്‍സണ്‍ മനയാനിയുടെ കത്തിലെ സന്ന്യാസിയായ സവോനാറോളയുടെ മരണത്തെക്കുറിച്ചു പരാമര്‍ശിച്ചതിനു മേയ് 29-ലെ സത്യദീപത്തില്‍ ഫാ. ജോര്‍ജ് വിതയത്തില്‍ നല്കിയ തിരുത്ത് വേണ്ടിയിരുന്നോ എന്ന് ഒരു സംശയം. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന (1452-1498) ഇറ്റലിക്കാരനായ ഡൊമിനിക്കന്‍ സന്ന്യാസിയായിരുന്നു ജിറോലാമോ സവോനാറോള.

അന്നത്തെ പോപ്പിന്‍റെയും മറ്റു പുരോഹിതരുടെയും അസാന്മാര്‍ഗിക ജീവിതത്തെ നിശിതമായി വിമര്‍ശിച്ചിരുന്ന സവോനാറോളയെ സഭാഭ്രഷ്ടനാക്കി (Excomminicated), മറ്റു രണ്ടു സഹപ്രവര്‍ത്തക സന്ന്യാസികളായ ഫാ. ഡോമിനിക്കോ, ഫാ. സില്‍വെ സ്ട്രോ എന്നിവരോടൊപ്പം 23.5.1498-ല്‍ തൂക്കിക്കൊന്നു ശരീരം കത്തിച്ചുകളഞ്ഞു. ഇതു ചരിത്ര സത്യമാണ്. അതു തിരുത്തേണ്ട ആവശ്യമില്ല. അനീതിക്കും അധാര്‍മികതയ്ക്കുമെതിരെ ശബ്ദിച്ചത് അന്നത്തെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടു ജനങ്ങള്‍ ഡൊമിനിക്കന്‍ ആശ്രമം കത്തിച്ചു; സവോനാറോളയെ രണ്ടു സഹപ്രവര്‍ത്തകരോടൊപ്പം അഗ്നിക്കിരയാക്കി എന്നാണോ ബഹു. ഫാ. ജോര്‍ജിന്‍റെ കത്തില്‍ നിന്നു വായനക്കാര്‍ മനസ്സിലാക്കേണ്ടത്? എത്ര നിസ്സാരമായാലും ചരിത്രസത്യത്തെ ഇങ്ങനെ വളച്ചൊടിക്കല്ലേ.

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്