Letters

ക്രിസ്തീയ ധാര്‍മ്മികത

Sathyadeepam

ജെയിംസ് ഐസക്, കുടമാളൂര്‍

ഇടപ്പള്ളി പള്ളിയുടെ വരാന്തയില്‍ ഒരു ചോരക്കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതായി ഒരു വാര്‍ത്ത വായിച്ചു. നമ്മുടെ കുടുംബങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മികത കറഞ്ഞുവരുന്നതില്‍ വലിയ ദുഃഖം തോന്നി. ഒട്ടേറെ ധ്യാനകേന്ദ്രങ്ങളുള്ള പ്രദേശത്ത് ഒരു കത്തോലിക്കാ കുടുംബത്തില്‍ ഇപ്രകാരം സംഭവിച്ചതു ശ്രദ്ധേയംതന്നെ. വചനപ്രഘോഷണകേന്ദ്രങ്ങളിലെ കൗണ്‍സിലര്‍മാരും ഇടവക വികാരിമാരും കുടുംബജീവിതം നയിക്കുന്നവരുടെ മാനസികസംഘര്‍ഷം അറിഞ്ഞു വേണ്ട ഉപദേശം നല്കേണ്ടതാണ്.

ഈ സംഭവത്തിലെ പ്രതികളോടു സഹതാപം തോന്നുന്നു. പെട്ടെന്നു തോന്നിയ ഇച്ഛാഭംഗമായിരിക്കാം ഇതിനു പ്രേരകമായത്. ഇവര്‍ ഉള്‍പ്പെടുന്ന ഇടവകയും രൂപതയും ഇവരോടു സ്നേഹപൂര്‍വം ഇടപെട്ടു തിരുസഭ ഒരു സ്നേഹകൂട്ടായ്മയെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]