Letters

വിശുദ്ധ ബലിയിലെ പങ്കാളിത്തം

Sathyadeepam

ഐസക് ഉഴത്തില്‍, കാളികാവ്

"കത്തോലിക്കര്‍ ഒരിക്കലെങ്കിലും ഗള്‍ഫില്‍ പോകണം" എന്ന ജോ യു.എ.ഇ.യുടെ കത്തു വായിച്ചു. അദ്ദേഹം മനസ്സിലാക്കിയതുപോലെ കേരളത്തിലെ എല്ലാ ദേവാലയങ്ങളിലും വി. ബലിയില്‍ പങ്കെടുക്കുന്നവര്‍ നിര്‍ജ്ജീവമായി നില്ക്കുന്നു എന്നതു ശരിയല്ല; ചെറിയ ശതമാനം ഇല്ലെന്നുമല്ല.

ഞാന്‍ സ്ഥിരമായി പങ്കെടുക്കുന്ന ഇടവക ദേവാലയത്തില്‍ 110 ഇടവകക്കാരേയുള്ളുവെങ്കിലും അവര്‍ ഒന്നടങ്കം പുരോഹിതനോടും ഗായകസംഘത്തോടുമൊപ്പം വി. ബലിയില്‍ സജീവമായി പങ്കെടുക്കുന്നു.

വീട്ടില്‍ നിന്നും ആയിരക്കണക്കിനു മൈല്‍ ദൂരത്തു കുടുംബാംഗങ്ങളില്‍നിന്ന് അകന്നുകഴിയുന്ന ഗള്‍ഫുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം കൃത്യസമയം കണ്ടെത്തി ദൂരങ്ങളിലുള്ള ദേവാലയത്തില്‍ ദിവ്യബലിയില്‍ പങ്കെടുക്കുമ്പോള്‍ കൂടുതല്‍ ഭക്തിയും ദൈവാനുഭവവും ഉണ്ടാകുന്നതു സ്വാഭാവികം മാത്രമായിരിക്കും.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം