Letters

മിഷന്‍ തീക്ഷ്ണത

Sathyadeepam

ജോര്‍ജ് മുരിങ്ങൂര്‍

തട്ടില്‍ പിതാവ് വീണ്ടും അസുഖകരമായ സത്യങ്ങള്‍ ഒരു പ്രവാചകനെപ്പോലെ വിശ്വാസികളുടെ മുമ്പില്‍ വിളിച്ചുപറഞ്ഞിരിക്കുന്നു, സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി, പിതാവുമായി നടത്തിയ അഭിമുഖം വഴി.

മിഷന്‍ തീക്ഷ്ണതയല്ല കോടികള്‍ മുടക്കിയ ഭീമാ കാരമായ പള്ളികളും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണു കേരള കത്തോലിക്കര്‍ ലക്ഷ്യമിടുന്നത്. "ഞങ്ങടെ പള്ളി മൂന്നു കോടി മുടക്കി പണിത പള്ളിയാണ്" എന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്ന സാധാരണക്കാരായ കത്തോലിക്കരെ തിരുത്താന്‍ ശക്തിയുള്ള സഭാനേതൃത്വം നമുക്കില്ലേ?

തട്ടില്‍ പിതാവു പറയുന്നതുപോലെ ആര്‍ക്കും ഒന്നും കൊടുക്കാതിരിക്കാനാണു വലിയ വരുമാനമുള്ള പള്ളികള്‍ നിരന്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കള്ളപ്പണം കയ്യിലുള്ള കമ്പനികള്‍ തുടര്‍ച്ചയായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുപോലെ ആദ്ധ്യാത്മികരംഗത്തുള്ളവര്‍ പ്രവര്‍ത്തിക്കരുത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം