Letters

വിവാഹേതര ബന്ധം

Sathyadeepam

ജോര്‍ജ് മൂഞ്ഞപ്പിള്ളി, എറണാകുളം

വിവാഹേതരബന്ധം കുറ്റകരമല്ലെന്നു സുപ്രീംകോടതി വിധിച്ചിരിക്കുന്നു. സഭയുടെ ഉത്ഭവം തൊട്ടേ തലമുറ തലമുറകളായി വിശ്വാസികള്‍ പഠിപ്പിക്കപ്പെട്ടിരുന്നതും വിശ്വസിച്ചിരുന്നതുമായ സനാതന സത്യത്തിനു കടകവിരുദ്ധമായ ഈ വിധി അവര്‍ നീലാകാശത്തുനിന്നുള്ള ഒരു വെള്ളിടിപോലെയാണ് കേട്ടത്. ഏതാണു ശരി, ഏതാണു തെറ്റ്? തങ്ങള്‍ കോടതിയുടെ വാക്കുകള്‍ ശ്രദ്ധിക്കണോ, സഭയെ അനുസരിക്കണമോ? പരമോന്നത കോടതിക്കു തെറ്റു പറ്റുമോ? ദൈവം മോശയ്ക്കു നല്കിയ പത്തു പ്രമാണങ്ങളില്‍ ആറിന്‍റെയും ഒമ്പതിന്‍റെയും കടയ്ക്കലാണു കോടാലി വീണിരിക്കുന്നത്. വഴികാട്ടി നയിക്കേണ്ട സഭാനേതൃത്വം മിണ്ടുന്നില്ല. കേരളസഭയുടെ വഴിവിളക്കായ 'സത്യദീപം' ആകട്ടെ വിധിയുടെ "പൊരുള്‍" മറ്റൊന്നാണെന്നു വ്യാഖ്യാനിച്ചു സമാധാനപ്പെട്ടിരിക്കുന്നു.

വന്ദ്യപിതാക്കന്മാര്‍ ഒരു സംയുക്ത ഇടയലേഖനം വഴി, കോടതി വിധിയും അതിന്‍റെ സൂചനകളും എന്തുമാകട്ടെ, മക്കള്‍ ദൈവത്തിന്‍റെയും സഭയുടെയും സാരോപദേശം പാലിച്ചു മുന്നോട്ടുപോകുവാന്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ ആഹ്വാനം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം