Letters

കുട്ടിക്കൂട്ടം; ഇന്നിന്‍റെ ആവശ്യം

Sathyadeepam

ജോര്‍ജ് ഫ്രാന്‍സിസ്, പൂവേലി പാലാ

ആദ്യ ക്രൈസ്തവസമൂഹത്തിന്‍റെ ലക്ഷണങ്ങള്‍ നാലായിരുന്നല്ലോ – പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന (നട. 2:42). പ്രബോധനത്തിന്‍റെ കാര്യത്തില്‍ സഭയുടെ ഏഴയലത്തുപോലും ആര്‍ക്കും അടുക്കാനാവില്ല. അപ്പം മുറിക്കല്‍ അഥവാ വി. കുര്‍ബാന ബ്രഹ്മാണ്ഡ ദേവാലയങ്ങളില്‍ മുടക്കം കൂടാതെ നല്ല ജനപങ്കാളിത്തത്തോടെ നടക്കുന്നു. യാമ പ്രാര്‍ത്ഥനകള്‍ മുടക്കമില്ലാതെ സന്യാസഭവനങ്ങളിലും നടക്കുന്നുണ്ട്. പിന്നെയുള്ളതു കൂട്ടായ്മയാണ്. ഇവിടെ സഭ ദയനീയമായി പരാജയപ്പെടുന്നു എന്നു പറയാതെ വയ്യ.

തൊട്ടടുത്തു താമസിക്കുന്നവര്‍ ആരാണെന്നുപോലും അറിയാതെ സ്വന്തം മുറിയെന്ന തടവറ കൊട്ടാരത്തില്‍ അവനങ്ങനെ ജീവിക്കുന്നു. ഒരിക്കലും കാണാത്ത ഒരാളുടെ പേരില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കില്‍ ആ കുട്ടിയുടെ വേദന തുറന്നു പറയാന്‍ ഒരിടം കിട്ടാതെ പോയതുകൊണ്ടല്ലേ?
'Catch to Young' എന്ന സൂത്രവാക്യത്തിലൂടെ കുട്ടികളെ കോര്‍ത്തിണക്കി കൂട്ടായ്മയ്ക്ക് ഒരു പുതിയ മാനം കണ്ടെത്തിയ മരിയ റാന്‍സം അഭിനന്ദനമര്‍ഹിക്കുന്നു. അവരുടെ കുറിപ്പുകള്‍ (ലക്കം 48) സഭാസമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ