Letters

ഇരിക്കുന്ന കൊമ്പ് മുറിക്കരുത്

Sathyadeepam

ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി, പാലാ

ആരുടെയും താങ്ങില്ല; എന്നാല്‍ ആത്മാര്‍ത്ഥതയുള്ള ഏജന്‍റുമാരുടെയും പത്രാധിപന്മാരുടെയും പിന്തുണയോടെ ഒഴുക്കിനെതിരെ നീന്തിക്കയറി സഭയുടെ മുഖപത്രമായി മാറിയ സത്യദീപത്തെ കത്തിച്ചുകളഞ്ഞ് ഇല്ലാതാക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ? അങ്ങനെ ചെയ്യുന്നവര്‍ ആരായാലും അവര്‍ സഭാസ്നേഹികളല്ല; മറിച്ചു പത്രസ്വാതന്ത്ര്യത്തെ ഭയപ്പെടുന്ന ഫാസിസ്റ്റുകളാണ്.

ഫാരിസ് അബൂബക്കറെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? അയാളുടെ പിടിയില്‍നിന്നു ദീപികയെ രക്ഷിച്ചതു സത്യദീപവും അടപ്പൂര്‍, ചന്ദ്രന്‍ കുന്നേലച്ചന്മാരുമാണ് എന്ന സത്യം മറക്കരുത്.

പത്രധര്‍മ്മം എന്തെന്നു കൃത്യമായും അറിയാവുന്ന സത്യദീപം വാര്‍ത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിക്കുന്നതിനു തടയിടാന്‍ ചില തത്പരകക്ഷികള്‍ ശ്രമിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു സമാനമാണ്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം