Letters

ചുവന്ന അരപ്പട്ട

Sathyadeepam

ജോര്‍ജ് ഫ്രാന്‍സിസ്, പൂവേലി, പാലാ

പാംപ്ലാനിയച്ചന്‍ മെത്രാന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു എന്നു കേട്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. പക്ഷേ, അടുത്ത നിമിഷം ഒരു ഇടിമിന്നല്‍ മനസ്സിലൂടെ പാഞ്ഞുപോയി. ഇനി ആരുണ്ട് നേരിന്‍റെ പക്ഷത്തുനിന്നു സഭയെ പ്രതിരോധിച്ചുകൊണ്ടു സംസാരിക്കാന്‍.

മേല്‍പ്പട്ട സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു കഴിഞ്ഞാല്‍ ആളുടെ നാവിന് കടിഞ്ഞാണ്‍ വീണതു തന്നെ. ഇങ്ങനെ ദുഃഖിച്ചിരിക്കേ ഇതാ സത്യദീപത്തിന്‍റെ അഭിമുഖത്തില്‍ അദ്ദേഹം അടിവരയിട്ടു പറയുന്നതു ശ്രദ്ധിക്കുക (ലക്കം 14); "പീഡനമുണ്ടാകുമ്പോള്‍ ആദ്യം കൊല്ലപ്പെടുന്നതു മെത്രാനാണ് എന്നതിന്‍റെ പ്രതീകമായിട്ടാണു ചുവന്ന അരക്കെട്ട്… അതിനാല്‍ ആവശ്യമുള്ളിടത്തൊക്കെ പ്രതികരണങ്ങള്‍ നടത്താന്‍ എനിക്കു സാധിക്കും." മതി. സത്യസന്ധമായ ഈ വാക്കുകളില്‍ എല്ലാം അടങ്ങിയിരിക്കുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം