Letters

വിനാശകാലേ വിപരീതബുദ്ധി

Sathyadeepam

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

സെപ്തംബറിലെ സത്യദീപത്തില്‍ എഡിറ്റോറിയല്‍ നിഷ്പക്ഷതയോടും നിര്‍ഭയത്തോടും പ്രവാചകധീരതയോടുംകൂടി പീഡനവിവാദത്തില്‍ പങ്കുവച്ച നിലപാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും വിലയിരുത്തലിനും തുറന്നു പറച്ചിലിനും അങ്ങേയറ്റം നന്ദിയും പിന്തുണയും അറിയിക്കുന്നു. അഭി. പാറേക്കാട്ടില്‍ പിതാവു തന്‍റെ ആത്മകഥയില്‍ ഏറെ വ്യസനത്തോടെ പങ്കുവച്ച 'ചാണക്യശതക' ത്തിലെ നാലു വരികള്‍ ഇനിയും ഇരയാകാനും പ്രതിയാകാനും പിടിക്കപ്പെടാനും സാദ്ധ്യതയുള്ളവരുടെ അറിവിലേക്കായി ശാസനയായി താക്കീതായി കുറിക്കട്ടെ.

"നെയ്കുടം പോലെയാം നാരീ
പൂമാന്‍ തീക്കൊള്ളി പോലെയാം
നെയ്യും തീയുമടുപ്പിച്ചു
വയ്ക്കൊലാ ബുദ്ധിയുള്ളവന്‍."

വര്‍ഷങ്ങള്‍ക്കുമുമ്പു വിവാദത്തിലകപ്പെട്ട ഒരു ബിഷപ്പിനെ ദിവംഗതനായ അച്ചാരുപറമ്പില്‍ പിതാവ് അന്നു മാര്‍പാപ്പയായിരുന്ന ബെനിഡിക്ട് പതിനാറാമനുമായി കൂടിയാലോചിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ സ്വീകരിച്ച മനഹീയ മാതൃക ആരും വിസ്മരിക്കരുത്.

സഭയോട് എക്കാലത്തും കൂറും വിശ്വസ്തതയും താത്പര്യവും പ്രകടിപ്പിച്ചിട്ടുള്ള റിട്ടയര്‍ ചെയ്ത പ്രഗത്ഭരായ ന്യായാധിപന്മാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ ഇരയെയും പ്രതിയെയും ഒരുമിച്ചിരുത്തി പിതാക്കന്മാര്‍ക്ക് ഒറ്റ ദിവസംകൊണ്ടു പരിഹാരമുണ്ടാക്കാമായിരുന്ന വിവാദമാണ് തെരുവിലേക്കും പൊതുസമൂഹത്തിലേക്കും മാധ്യമവിചാരണയ്ക്കും വിട്ടുകൊടുത്തതെന്ന വസ്തുത മാപ്പര്‍ഹിക്കാത്ത അപരാധമായിപ്പോയി.

"സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍ മാത്രം ജ്ഞാനിയായ ഒരുവന്‍പോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നു വരുമോ? സഹോദരന്‍ സഹോദരനെതിരെ പരാതിയുമായി വിജാതീയരുടെ ന്യായാസനത്തെ സമീപിക്കുന്നുവോ? നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്" (1 കോറി. 6:5-8). പൗലോസ് ശ്ലീഹായുടെ ഈ വാക്കുകള്‍ സകലര്‍ക്കും മാര്‍ഗദര്‍ശനമാകട്ടെ.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം