Letters

പ്രളയം തന്നത് നന്മയുടെ തിരുവോണം

Sathyadeepam

ബ്രദര്‍ ഡാമിയന്‍ പുത്തൂര്‍ എംഎംബി

2018 ആഗസ്റ്റ് അവസാ ന ലക്കം എല്ലാംതന്നെ പ്രളയകാലത്തു പൂക്കുന്ന നന്മകളെക്കുറിച്ചായിരുന്നല്ലോ. ഒത്തിരിയേറെ നന്മയുടെ തിരിവെട്ടങ്ങളായിരുന്നു നാം ഈ പ്രളയകാലത്ത് അനുഭവിച്ചതും മനസ്സിലാക്കിയതും. ഷേണായ് സ്മാരക ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സ്വാഹ വി.എസിന്‍റെ പ്രഖ്യാപനം പുനര്‍ജ്ജനിക്കുന്ന കേരളത്തിന്‍റെ നെഞ്ചിടിപ്പാണ്. ഇതുപോലെയുള്ള ഒത്തിരിയേറെ കുഞ്ഞുങ്ങള്‍ കേരള ജനതയ്ക്കു മാതൃകാദീപങ്ങളാണ്. എല്ലാവര്‍ക്കും എന്‍റെ അഭിനന്ദനങ്ങള്‍. 'നമ്മെ ഒന്നാക്കിയ ഓണം' എന്ന എഡിറ്റോറിയലും "പ്രളയം തന്ന നന്മയുടെ തിരുവോണം" എന്ന ലേഖനകര്‍ത്താവ് നിബിന്‍ കുരിശിങ്കലിനും അഭിനന്ദനങ്ങള്‍. മനുഷ്യന്‍ സ്വയം മറന്നു സ്നേഹിക്കുന്നതു കണ്ടുകൊണ്ട് ഈശ്വരന്‍റെ സ്വപ്നവും അതുതന്നെയാണ്. പ്രപഞ്ചം മുഴുവനും പടര്‍ന്നിടേണ്ട ഒരു പ്രളയകാലം! ഈ നന്മയുടെ പൂക്കള്‍ എന്നും വിരിയട്ടെ.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം