Letters

ആ മനുഷ്യന്‍ നീ തന്നെ!

Sathyadeepam

ആന്‍റണി മാത്യു തോട്ടാപ്പള്ളി, തുറവൂര്‍

ആ മനുഷ്യന്‍ നീ തന്നെ എന്നു പ്രവാചകന്‍ പറയുന്നതിനുമുമ്പു വരെ ദാവീദ് രാജാവിനു തന്‍റെ രാജ്യത്തു നടന്ന അനീതി നിറഞ്ഞ അക്രമപ്രവൃത്തിയെക്കുറിച്ചു വലിയ ധാര്‍മികരോഷമായിരുന്നു. ഇതേ ആവേശമാണ് ഒരു പൊലീസ് നടപടിക്കെതിരെ പാംപ്ലാനി പിതാവിന്‍റെ ലേഖനത്തിലും (കാലവും കണ്ണാടിയും, സത്യദീപം, ജൂലൈ 31) കാണുന്നത്. എന്നാല്‍ ദാവീദ് രാജാവും പാംപ്ലാനി പിതാവും സ്വയം കാണാതെ പോയതു തങ്ങള്‍ ആശ്രയിക്കുന്നവരില്‍ നിന്നു കിട്ടുമെന്ന് എളിയ മനുഷ്യര്‍ കരുതിയ നീതിയാണ്. ഒരു വിശ്വാസി നേരിട്ട 72 മണിക്കൂര്‍ കൊടിയ പീഡനം അങ്ങ് അറിഞ്ഞില്ലേ? അതിനു കാരണക്കാരായവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണ്ടേ? പൊതുസമൂഹത്തിലെ കാര്യങ്ങളില്‍ ഇടപെടാന്‍ രാഷ്ട്രീയക്കാരെങ്കിലുമുണ്ട്. ഒരു വിശ്വാസിക്കുവേണ്ടി ശബ്ദിക്കാന്‍ അങ്ങയെപ്പോലുള്ളവരുമില്ലെങ്കില്‍ പിന്നെ ആരാണുള്ളത്?

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം