Letters

“പ്രണയമല്ലേ… പോട്ടെ സാരമില്ല”

Sathyadeepam

കെ.എം. ദേവ്, കരുമാലൂര്‍

റോബിള്‍ പി. മാത്യു, പന്തലാനിക്കലിന്‍റെ ലേഖനം (ലക്കം 12) ഇന്നത്തെ യുവതയുടെ വൈകാരിക വൈചിത്ര്യം നന്നായി വരച്ചുകാട്ടി.

'അരുത്, സൂക്ഷിക്കണം' എന്നാണു നാം അതിനു പറയേണ്ടതെങ്കില്‍ പലപ്പോഴും മാതാപിതാക്കള്‍ അതില്‍ നിസ്സഹായരാകുന്ന കാലഘട്ടമാണിത്. ലേഖകന്‍ ലഘുവായി സൂചന നല്കിയ സിനിമകളും സോഷ്യല്‍ മീഡിയകളും തന്നെയാണു വില്ലനാകുന്നതെന്ന് ഉറക്കെത്തന്നെ പറയട്ടെ.

ലേഖകന്‍ ലേഖനാരംഭത്തിലുദ്ധരിച്ച സംഭവത്തിലൂടെ, ഒരു മാതാവിന്‍റെ, ഒരു കുടുംബത്തിന്‍റെ നിസ്സഹായതയല്ലേ വെളിവാകുന്നത്? കരഞ്ഞു കാല്‍ക്കല്‍ വീണ ഒരമ്മയുടെ മനസ്സ് കാണാത്ത ഒരു പെണ്‍കുട്ടിയെയല്ലേ നാം കണ്ടത്? തീര്‍ച്ചയായും പ്രൊഡക്ടീവായിരുന്ന ഒരമ്മയുടെ റിയാക്ടീവ് ചിത്രമല്ല നാം കണ്ടത്? എന്തിനു പറയുന്നു, ആ അമ്മയുടെ കരള്‍ പിളര്‍ന്ന് ഒഴുകിയ കണ്ണീരിന്‍റെ മുമ്പില്‍പ്പോലും കുടുംബബന്ധങ്ങളെ തൃണവത്ഗണിച്ച് ഇറങ്ങിപ്പോകുന്ന ആ പെണ്‍കുട്ടിക്ക് അനുകൂല കോടതിവിധി കിട്ടുന്ന നിയമമല്ലേ നമുക്കുള്ളത്? അടിച്ച വഴിയേ പാകില്ലെന്നു ശഠിച്ചാല്‍; അവര്‍ക്കു നിയമപരിരക്ഷകൂടിയായാല്‍ 'പ്രണയമല്ലേ… പോട്ടെ സാരമില്ല' എന്നു സമാധാനിക്കാനല്ലേ ഇത്തരം സാഹചര്യങ്ങളില്‍ കഴിയൂ.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ