Letters

ഫാ. സ്റ്റാന്‍ സ്വാമി

Sathyadeepam

ഈശോസഭ വൈദികനായ ഫാ. സ്റ്റാന്‍ സ്വാമിക്ക് നീതി കിട്ടിയിട്ടില്ല. പൂനയില്‍ നടന്ന ഭീമ കൊറേഗാവ് കലാപവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. അദ്ദേഹമിപ്പോള്‍ ജയിലിലാണ്. അറസ്റ്റ് ചെയ്ത ഒക്‌ടോബര്‍ 8 നുശേഷം വൈദികരും സിസ്റ്റേഴ്‌സും സംഘടനക്കാരും മറ്റും പ്രതിഷേധ സമരങ്ങളും പ്രാര്‍ത്ഥനകളും നടത്തി. ഇത്രകാലമായിട്ടും അച്ചനു നീതി ലഭിച്ചിട്ടില്ല. മാത്രമല്ല, എല്ലാ പ്രതിഷേധങ്ങളും നിന്നുപോയി. പ്രതിഷേധക്കാരും അച്ചനെ മറന്നു. കര്‍ദിനാള്‍മാരും മതമേലധ്യക്ഷന്മാരും ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് അച്ചന്റെ മോചനത്തിനായി ചര്‍ച്ച നടത്തിയിരുന്നു. ഇനിയും ഒരനക്കവും ആയിട്ടില്ല. കരയുന്ന കുഞ്ഞിനേ പാലുള്ളൂ. എല്ലാവരും അച്ചനു വേണ്ടി കരഞ്ഞു കൊണ്ടിരിക്കണം. ആദ്യത്ത കരച്ചിലെല്ലാം നിന്നുപോയി. എല്ലാവരും എല്ലാം മറന്നപോലെ. ഫാ. സ്റ്റാന്‍ സ്വാമി ഇപ്പോഴും ജയിലില്‍ തന്നെ. പ്രായമായ ഈ വൈദികനോട് കരുണകാണിച്ച് ജയില്‍ മോചിതനാക്കണ്ടേ?

തോമസ് മാളിയേക്കല്‍, അങ്കമാലി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]