Letters

കരുണാര്‍ദ്ര സ്‌നേഹത്തിന്റെ മുഖമായ പടിയറ പിതാവ്

Sathyadeepam

ഡോ. ജെയിംസ് പെരേപ്പാടന്‍, എറണാകുളം

ഡോ. ജെയിംസ് പെരേപ്പാടന്‍
ഡോ. ജെയിംസ് പെരേപ്പാടന്‍

അഭിവന്ദ്യ പടിയറ പി താവിന്റെ ജന്മശതാബ്ദി യോടനുബന്ധിച്ചു ഫെബ്രു വരി 10-ലെ സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങ ളും അനുഭവക്കുറിപ്പുകളും ഹൃദ്യവും മനോഹരവുമായി രുന്നു. ലേഖനകര്‍ത്താക്കള്‍ ക്കും സത്യദീപത്തിനും അനുമോദനങ്ങളും ആശം സകളും. പ്രസ്തുത അനുഭവക്കുറിപ്പുകളില്‍ ആരും പരാമര്‍ശിക്കാതെ പോയ ഒരു കാര്യം ചൂണ്ടിക്കാണിക്കാനാണിത്. പടിയറ പിതാവ് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ട് ആ പദവി സ്വീകരിച്ചു റോമില്‍ നിന്നു തിരിച്ചു നാട്ടിലേക്കു വരുന്ന വേളയില്‍ അദ്ദേഹത്തിനു വിപുലമായ സ്വീകരണമാണ് ഇവിടെ ഒരുക്കിയിരുന്നത്. വിമാനത്താവളം മുതല്‍ എറണാകുളം അരമനവരെ കൊടിതോരണങ്ങള്‍ കെട്ടിയും മറ്റും വന്‍ വരവേല്‍പ്പ് ഒരുക്കിയിരുന്നു.
ആ സമയത്താണ്, അതായത് 1988 ജൂലൈ 8 ന് കൊല്ലത്ത് പെരുമണ്‍ തീവണ്ടി ദുരന്തം ഉണ്ടായത്. ട്രെയിന്‍ കായലില്‍ വീണ് അന്നു 105 പേര്‍ മരണമട ഞ്ഞു. നിരവധി പേര്‍ക്കു പരിക്കു പറ്റി. കേരളത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ ആ സംഭവത്തിനു പിന്നാലെ കര്‍ദിനാളായി തിരിച്ചു വരുന്ന തനിക്ക് സ്വീകരണ മൊന്നും ഒരുക്കേണ്ട എന്നു പടിയറ പിതാവ് കര്‍ശനമായി നിഷ്‌കര്‍ഷിച്ചു. പിതാവിന്റെ നിര്‍ദേശാനുസരണം സ്വീകരണ പരിപാടികളൊക്കെയും ഒഴിവാക്കുകയായി രുന്നു. റോമില്‍ നിന്നു കേരളത്തിലെത്തിയ പിതാവ് നേരെ പോയത് കൊല്ലത്തേ ക്കായിരുന്നു. അവിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും മരണമടഞ്ഞവരുടെ ബന്ധു ക്കളെയും സന്ദര്‍ശിച്ച് അവരെ ആശ്വസിപ്പിച്ചു. ആ സമയത്ത് മുഖ്യമന്ത്രിയായിരുന്ന നായനാരും ആശുപ ത്രിയില്‍ ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ കണ്ടു സംഭാഷണങ്ങള്‍ നടത്തി. വേദനിക്കുന്നവരോടും സഹിക്കുന്നവരോടും കരു ണാര്‍ദ്രമായ സ്‌നേഹം എന്നും പ്രകടിപ്പിച്ചിട്ടുള്ള വൈദികമേലധ്യക്ഷനായിരു ന്നു കര്‍ദ്ദിനാള്‍ പടിയറ. അത്തരം ആളുകളെ സന്ദര്‍ശിക്കാനും അവര്‍ക്ക് ആശ്വാസമേകാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം