Letters

അജപാലനസഹായസംഘങ്ങള്‍ ഉണ്ടാകണം

Sathyadeepam

അഡ്വ. ഫിലിപ്പ് പഴേമ്പിള്ളി, പെരുവ

11.45-ന് സമയം പറഞ്ഞിരുന്ന ഒത്തുകല്യാണത്തിന് 11.50-ന് പള്ളിയിലെത്തി. പള്ളിക്കുള്ളില്‍ സ്ത്രീപുരുഷന്മാര്‍ കൂട്ടമായിരുന്നു സാമാന്യം ഉറക്കെത്തന്നെ സംസാരിക്കുന്നുണ്ട്. ഒത്തുകല്യാണം നടത്തുന്ന വീട്ടുകാരെയോ മറ്റ് ഉത്തരവാദിത്വപ്പെട്ട ആരെയുമോ പരിസരത്തെങ്ങും കാണാനില്ല. 12.30 ആയപ്പോള്‍ പള്ളിയകം ആളുകളെക്കൊണ്ടു നിറഞ്ഞു. പള്ളിയകം തനി ചന്തമയം. 12.40-ന് രണ്ടു കൂട്ടരും വന്നുവെന്നു മനസ്സിലാക്കിയ കാര്‍മ്മികന്‍ മദ്ബഹയിലെത്തി കാത്തുനിന്നെങ്കിലും പെണ്ണിനെയും ചെറുക്കനെയും കാണാതെ സങ്കീര്‍ത്തിയിലേക്കു തിരിച്ചുപോയി. അവര്‍ ക്യാമറക്കാരുടെ തടവിലായിരുന്നു. ഈ അവസരങ്ങളിലൊന്നും ഈ രംഗത്ത് ഇടപെട്ടു വേണ്ടതു ചെയ്യുവാന്‍ ഉത്തരവാദപ്പെട്ട ആരെയും പള്ളിയില്‍ കണ്ടില്ല.

എന്നാല്‍ കേരളത്തിലെ തന്നെ ചില ദേവാലയങ്ങളില്‍ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും എല്ലാ തിരുക്കര്‍മ്മസമയങ്ങളിലും പൊതുനിയന്ത്രണമേറ്റെടുത്ത് എല്ലാ ചടങ്ങുകളും ഭംഗിയായി നിയന്ത്രിക്കുന്ന വളരെ മുതിര്‍ന്ന വിശ്വാസികളെയും കാണാറുണ്ട്. പ്രായവ്യത്യാസമനുസരിച്ചു സീറ്റു ചൂണ്ടിക്കാട്ടി, അച്ചടക്കവും ക്രമസമാധാനവും നടപ്പിലാക്കുകയും ചെയ്യുന്ന സത്പ്രവൃത്തിക്ക് ഒരു എതിര്‍ പ്പും കാണാറുമില്ല.

എല്ലാ ദോലയങ്ങളിലും അജപാലനസഹായസംഘങ്ങള്‍ ഉണ്ടാകണം. തിരുക്കര്‍മ്മസമയങ്ങളിലെ പൊതുനിയന്ത്രണത്തിനു വേണ്ട പരിശീലനം കൊടുത്ത് ഇവരെ ചുമതലപ്പെടുത്തണം. രൂപതാതലത്തില്‍ ഒരു പൊതുനയത്തിന്‍റെ അടിസ്ഥാനത്തില്‍ ഇങ്ങനെ ഒരു സ്ഥിരംസംവിധാനം എല്ലാ ദേവാലയങ്ങളിലും ഉണ്ടാക്കണം. തിരുക്കര്‍മ്മസമയങ്ങളില്‍ അരാജകത്വം തോന്നാന്‍ ഇടവരരുത്. ആരെങ്കിലും ശ്രദ്ധിക്കുമോ?

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം