Coverstory

സാമൂഹ്യപ്രവര്‍ത്തനമേഖലയില്‍ ഉണ്ടാകേണ്ട വിപ്ലവങ്ങള്‍

sathyadeepam

മേരി നീതു
എംഎസ്ഡബ്ല്യൂ,  പ്രോജക്ട് കൗണ്‍സലര്‍

മുപ്പതു വര്‍ഷങ്ങളിലേറെയായി ഇന്ത്യയില്‍ സാമൂഹ്യപ്രവര്‍ത്തനം എന്ന തൊഴില്‍ സംരംഭം വളരാന്‍ തുടങ്ങിയിട്ട്. ഇതിനോടകം രാജ്യത്തു വളരെയേറെ മാറ്റത്തിനു തുടക്കം കുറിക്കാന്‍ ഈ പ്രൊഫഷനിലൂടെ കഴിഞ്ഞു എന്നുള്ളതു യാഥാര്‍ത്ഥ്യമാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മനുഷ്യനു ഗുണം ചെയ്യുന്നു എന്നതിലപ്പുറം എന്നന്നേയ്ക്കുമായി സഹായിക്കുവാനാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണു സാമൂഹ്യപ്രവര്‍ത്തനത്തിനു പുതിയ മാനം കൈവന്നത്. ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ സാമൂഹ്യപ്രവര്‍ത്തനം എന്നതു സ്വയം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തരാക്കുന്ന പ്രക്രിയയാണ്. ചുറ്റുമുള്ള സാദ്ധ്യതകളെയും സ്രോതസ്സുകളെയും കൃത്യമായി ഉപയോഗിക്കുക ഇതിന് അനിവാര്യമാണ്. ആയതിനാല്‍, സാമൂഹ്യപ്രവര്‍ത്തനം പല മേഖലകളിലേ ക്കും തുറന്നു കിടക്കുന്ന ഒരു വാതായനമാണ്.
ഇന്നു നമ്മുടെ ഭാരതത്തില്‍ സ്കൂളുകളില്‍ തുടങ്ങി ആശുപ ത്രികള്‍, ജയിലുകള്‍, വാണിജ്യമേഖലകള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും സാമൂഹ്യപ്രവര്‍ത്തനം വ്യാപിച്ചു എന്നത് അഭിമാനകരമാണ്. മറ്റു പ്രൊഫഷനുകളെ സഹായിച്ചു നിലകൊള്ളുന്ന തൊഴില്‍മേഖല എന്ന നിലയില്‍ സാമൂഹ്യപ്രവര്‍ത്തനത്തിന് ഇനിയും അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ല. ഓരോ വര്‍ഷവും അനേകം സാമൂഹ്യപ്രവര്‍ത്തകര്‍ ബിരുദാനന്തരബിരുദം നേടി പുറത്തിറങ്ങിയിട്ടും ഇന്നും തൊഴില്‍ ലഭിക്കാതെ തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്യേണ്ട ഗതികേടു നമ്മുടെ രാജ്യത്തുണ്ട്.
അനേകം എന്‍ജിഒകള്‍ ഉള്ള നമ്മുടെ രാജ്യത്ത് ഇന്നും പട്ടിണിയും ബാലവേലയും തൊഴിലില്ലായ്മയും ചോദ്യചിഹ്നമാവുകയാണ്. നിയമങ്ങള്‍ രൂപീകരിക്കുന്നതിനേക്കാളും അതു കൃത്യമായി നടപ്പിലാക്കാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്കു പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. ചൈല്‍ഡ് ലൈന്‍ പോലുള്ള പ്രസ്ഥാനങ്ങളിലൂടെ ഇന്ന് അനേകം കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നുണ്ട്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം പ്രാധാന്യം നല്കുന്ന പ ദ്ധതികള്‍ സാമൂഹ്യപ്രവര്‍ത്തന ത്തിലൂടെ രൂപീകൃതമാകുന്നുണ്ട്. മാത്രമല്ല, സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന ഭിന്നലിംഗക്കാര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, വിവിധ ട്രൈബല്‍ നിവാസികള്‍ക്കും സാമൂഹ്യപ്രവര്‍ത്തനത്തിലൂടെ ന്യായമായ പദ്ധതികള്‍ നടപ്പിലാക്കണം. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കേണ്ടതു സാമൂഹ്യപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണ്. സാമൂഹിക വിപത്തുകള്‍ക്കെതിരെ പ്രതികരിക്കാന്‍ മാത്രമല്ല അതിനെ എന്നന്നേയ്ക്കുമായി തുടച്ചുനീക്കുവാനും നമുക്കാവണം. താഴേക്കിടയിലും ഓരോ പൗരനും അവകാശവും സുരക്ഷിതത്വവും ലഭി ക്കണം.
സാമൂഹ്യപ്രവര്‍ത്തനം ഒരു ഏ കാങ്കനാടകമല്ലാത്തതുകൊണ്ടു മറ്റു പ്രൊഫഷനുകളെ അതിന്‍റെ പൂര്‍ണതയില്‍ എത്തിക്കാന്‍ സ ഹായകരമായി നിലകൊളളാന്‍ ന മുക്കു ധര്‍മമുണ്ട്. സാമൂഹ്യപ്രവര്‍ ത്തനമേഖലയില്‍ ഇന്നു രാജ്യത്തു കരുത്താര്‍ന്ന യുവനേതൃത്വമുണ്ട്. ഓരോ പ്രതിസന്ധിയിലും പു ത്തന്‍ അവസരങ്ങള്‍ കണ്ടെത്തു ന്ന സാമൂഹ്യപ്രവര്‍ത്തകരെയാണു നമുക്കിന്നാവശ്യം. എവിടെയെങ്കി ലും നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങേണ്ടതല്ല സാമൂഹ്യപ്രവര്‍ത്തനം. ശൂന്യതകളിലേക്കു കടന്നു പ്രവര്‍ത്തനനിരതമായി പു തിയ പടവുകള്‍ സൃഷ്ടിക്കുവാന്‍ നമുക്കാവണം. ഓരോ സാമൂഹിക പശ്ചാത്തലത്തിനും അനുയോജ്യമായ ശിലേരലി പ്രോജക്ടുകള്‍ രൂപീകരിക്കുവാനും നടപ്പിലാക്കാനും സാമൂഹ്യപ്രവര്‍ത്തന മാനദണ്ഡങ്ങള്‍ നമ്മുടെ രാജ്യത്തിന് അനിവാര്യമാണ്.
എന്‍എഎസ്ഡബ്ല്യൂ പ്രകാരം ഓരോ രാജ്യത്തിനും രൂപീകൃതമായ ഒരു ഘടനയുണ്ടാവണം. സാ മൂഹ്യപ്രവര്‍ത്തനം സേവനം മാത്രമല്ല അതൊരു തൊഴില്‍മേഖല കൂ ടിയാണെന്ന തിരിച്ചറിവില്‍ അര്‍ഹമായ സ്ഥാനം സമൂഹത്തില്‍ ആ വശ്യമുണ്ട്. വാണിജ്യസംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്ന ധൃതിയില്‍ സേവ നസംരംഭങ്ങള്‍ക്കു പ്രോത്സാഹനം കൊടുക്കാന്‍ പ്രത്യേകം പദ്ധതികളാവശ്യമാണ്. ഈ സംരംഭങ്ങ ളെ നിയന്ത്രിക്കുവാനും നയിക്കാ നും സാമൂഹ്യപ്രവര്‍ത്തന ബോര്‍ ഡുകള്‍ അനിവാര്യമാണ്. അങ്ങ നെ ഓരോ പൗരനും ആത്മാഭിമാനവും സുരക്ഷിതത്വവും സമ്മാനിക്കാന്‍ നമ്മുടെ രാജ്യത്തിനാകട്ടെ.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം