Coverstory

യേശുവിന്‍റെ ശൈലി

Sathyadeepam

ആര്‍ച്ചുബിഷപ് സൂസൈ പാക്യം
കെ സി ബി സി പ്രസിഡന്‍റ്

ലളിതസുന്ദരവും ദൃഷ്ടാന്തബഹുലവുമായ അവതരണശൈലിയാണ് സത്യദീപം സ്വീകരിക്കുന്നതെന്ന് അതിന്‍റെ പത്രാധിപര്‍ കൂടിയായിരുന്ന കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ എഴുതിയിട്ടുള്ളത് ഓര്‍ക്കുകയാണ്. പണ്ഡിതന്മാരില്‍ നിന്നും നിയമജ്ഞരില്‍ നിന്നും വ്യത്യസ്തമായ ഒരു ശൈലിയിലാണ് യേശു സത്യം പ്രഘോഷിച്ചതും പ്രകാശം പരത്തിയതും. ബുദ്ധിമാന്മാര്‍ സത്യത്തെ വളച്ചൊടിച്ചു സങ്കീര്‍ണമാക്കുന്നതായി പലപ്പോഴും തോന്നാറുണ്ട്. സത്യം പ്രഘോഷിക്കുന്നവര്‍ക്കും പ്രകാശം പരത്തുന്നവര്‍ക്കും ശിശുസഹജമായ നിഷ്കളങ്കതയേക്കാള്‍ ഫലപ്രദമായ മാര്‍ഗമില്ലെന്നാണ് യേശു നമുക്കു കാണിച്ചു തരുന്നത്. സത്യം പ്രഘോഷിക്കാനും ദീപം തെളിക്കാനും തയ്യാറാകുന്നവര്‍ യേശുവിന്‍റെ ശൈലിക്കു പ്രാധാന്യം നല്‍കണം. ഈ ശൈലിയില്‍ 90 വര്‍ഷങ്ങളായി അനേകര്‍ക്ക് പ്രചോദനം നല്‍കുന്ന സത്യദീപത്തിന് ആശംസകള്‍ അര്‍പ്പിക്കുകയും തുടര്‍ന്നും ഈ രീതിയില്‍ മുന്നേറാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ