Coverstory

ലക്ഷ്മണരേഖ

Sathyadeepam

നാടകസമിതി : തിരുവനന്തപുരം സംഘകേളി

രചന : മുഹാദ് വെമ്പായം

സംവിധാനം : ജലീല്‍ സംഘകേളി

സീതാലക്ഷ്മിയും ഭര്‍ത്താവ് അരവിന്ദനും കോളേജില്‍ പഠിക്കുന്ന ഒരു മകനുണ്ട്. സാമ്പത്തികമായി ഉയര്‍ന്ന കുടുംബം. കുടുംബത്തിന്റെ പാരമ്പര്യത്തില്‍ അഭിരമിക്കുന്ന, സ്ത്രീകളെ ജോലിക്ക് വിടാത്ത, പുരുഷാധിപത്യ ശൈലിയില്‍ കാര്യങ്ങള്‍ നടത്തുന്ന അച്ഛനും ഒപ്പം താമസിക്കുന്നു. എന്തിനും ഏതിനും അച്ഛന്‍ മരുമകളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയാണ് സംസാരിക്കുന്നത്. അച്ഛനോട് എതിര്‍ത്തു പറയാന്‍ മടിയുള്ള മകനാണ് അരവിന്ദന്‍. കോളേജ് പഠന കാലത്തെ സീതാലക്ഷ്മിയുടെ കൂട്ടുകാരി ജ്യോതിലക്ഷ്മിയും ഭര്‍ത്താവും മകളും കൂടി സീതാലക്ഷ്മിയെ കാണാന്‍ എത്തുന്നു. ഉള്ളുകൊണ്ട് അച്ഛന് ഇത്തരം സന്ദര്‍ശനങ്ങളോട് താല്‍പര്യം ഇല്ല.

കോളേജ് കാലത്ത് സീതാലക്ഷ്മി വലിയ സ്വാതന്ത്ര്യദാഹിയും സ്ത്രീപീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ തീപ്പൊരിയായീ പ്രവര്‍ത്തിക്കുന്നവളുമായിരുന്നു എന്ന് ജ്യോതിലക്ഷ്മി അവിടെ വെളിപ്പെടുത്തുന്നു.

അവളുടെ ഇപ്പോഴത്തെ 'വീട്ടുകാരി റോള്‍' പ്രതീക്ഷിച്ചതല്ല എന്ന് തമാശയായി പറയുന്നു. ഒപ്പം ജ്യോതിലക്ഷ്മി നടത്തുന്ന കമ്പനിയിലേക്ക് ജോലിക്കായി ക്ഷണിക്കുന്നു. ഭര്‍ത്താവും അച്ഛനും മനസ്സില്ലാമനസ്സോടെ ചുരുങ്ങിയ കാലത്തേക്ക് ജോലിക്കു പോകാന്‍ സമ്മതിക്കുന്നു. അതേത്തുടര്‍ന്ന് അവളുടെ ജീവിതം മാറിമറിയുകയാണ്.

ഒരുപാട് പ്രതിസന്ധികളിലേക്ക് അവള്‍ ചെന്ന് വീഴുന്നു. കുടുംബത്തോടും സമൂഹത്തോടും ഉള്ള അവളുടെ പോരാട്ടത്തിന്റെ കഥയാണ് ലക്ഷ്മണരേഖ. സ്ത്രീകള്‍ക്ക് മുറിച്ചു കടക്കാന്‍ കഴിയാത്ത ഒരുപാട് അദൃശ്യമായ അതിര്‍ത്തിരേഖകള്‍ കുടുംബത്തില്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുടെ കഥയാണിത്. സ്ത്രീ ശാക്തീകരണം ആണ് വിഷയം. കുടുംബത്തില്‍ ഒരുപാട് സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകള്‍ നാടകത്തില്‍ നേര്‍ചിത്രം ആകുന്നു.

അഭിനേതാക്കളുടെ മികച്ച പ്രകടനം. മടുപ്പില്ലാതെ കണ്ടിരിക്കാനുള്ള വേഗത. ഇത് രണ്ടും നാടകത്തിലുണ്ട് ഇത് രണ്ടും നാടകത്തിനുണ്ട്. വളരെ പരിചയമുള്ള പ്രമേയം ആയതുകൊണ്ട് ഒരുപാട് സിനിമകളില്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് കൊണ്ടും ചിലപ്പോള്‍ വിഷയത്തോട് നമുക്ക് ഒരു അകല്‍ച്ച തോന്നാം. എങ്കിലും പ്രസക്തമാണ് നാടകം.

  • ഫോണ്‍ : 94470 62901

സ്വാതന്ത്ര്യസമരത്തിലെ ക്രൈസ്തവ പങ്കാളിത്തം

നമ്മുടെ പ്രൊഫഷണല്‍ നാടകരംഗം പരിവര്‍ത്തനത്തിന്റെ പാതയിലോ ?

വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ (1881-1963) : ഒക്‌ടോബര്‍ 11

ഈശോയെ ദൈവമായി ആരാധിക്കാൻ

സ്വാഗത സംഘം രൂപീകരിച്ചു