Coverstory

ജയ് ഭീം: ശബ്ദമില്ലാത്തവന്റെ ശബ്ദമാകുമ്പോള്‍

ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍

സാമൂഹ്യവിഷയങ്ങളും അനീതിക്കെതിെരെയുള്ള പോരാട്ടങ്ങളും ദളിത് പീഢനങ്ങളും പോലീസ് രാജുമൊക്കെ കൈകാര്യം ചെയ്ത സിനിമകള്‍ അനവധി ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും തിരശ്ശീലയ്ക്കപ്പുറത്തേക്ക് നമ്മുടെ മനസ്സിലുടക്കി നില്‍ ക്കാറില്ല. നാം കണ്ടുമടുത്ത സങ്കല്‍പ്പങ്ങളും അതിഭാവുക ത്വങ്ങളും കൂട്ടിക്കലര്‍ത്തുന്ന പതിവു സിനിമകളില്‍ നിന്നും വ്യത്യസ്തമായി, ഒരു യഥാര്‍ത്ഥസംഭവത്തിന്റെ പുനരാവിഷ്‌കാരത്തെ ഇത്രയും സ്വാഭാവികതയോടെ അവതരിപ്പിച്ചത് അവര്‍ണ്ണ നീയമാണ്.

'ഒരുവന്റെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെ ടാത്തോളം അതുകൊണ്ട് ഒരു പ്രയോജനവുമില്ല' എന്ന സംവി ധായകന്‍ ജ്ഞാനവേലുവിന്റെ വാക്കുകള്‍, സൂര്യയും ചന്ദ്രു വക്കീലെന്ന കഥാപാത്രം സിനിമയില്‍ യാഥാര്‍ത്ഥ്യമാക്കുന്നത്, നമുക്കോരോര്‍ത്തര്‍ക്കുമുള്ള ഒരു ഉള്‍വിളിതന്നെയാണ്. ''തെറ്റു ചെയ്യുന്നവര്‍ക്ക് പദവി ജാതി, മതം, പണം ഒക്കെയുണ്ടാകും, ഇരകള്‍ക്ക് നമ്മളൊക്കെയല്ലേയുള്ളൂ''വെന്ന ചന്ദ്രു വക്കീലിന്റെ വാക്കുകളുടെ അനുരണനങ്ങള്‍ സിനിമ കണ്ട്, ഒരാഴ്ച പിന്നിട്ടിട്ടും ചെവിയില്‍ നിന്നും വിട്ടു പോയിട്ടില്ല.

''തെറ്റു ചെയ്യുന്നവര്‍ക്ക് പദവി ജാതി, മതം, പണം ഒക്കെയുണ്ടാകും, ഇരകള്‍ക്ക് നമ്മളൊക്കെയല്ലേയുള്ളൂ''വെന്ന ചന്ദ്രു വക്കീലിന്റെ വാക്കുകളുടെ അനുരണനങ്ങള്‍ സിനിമ കണ്ട്, ഒരാഴ്ച പിന്നിട്ടിട്ടും ചെവിയില്‍ നിന്നും വിട്ടു പോയിട്ടില്ല.

ജസ്റ്റിസ് ചന്ദ്രുവിന്റെ "listen to my case" എന്ന പുസ്തക ത്തിലെ ഒരു കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയ്ക്കപ്പുറം അതു കൈകാര്യം ചെയ്ത സാമൂഹിക വിഷയം കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. 1993-ല്‍ തമിഴ്‌നാട് ഗൂഢലൂരിലെ കാമപുരം പോലീസ് സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മരണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അയിത്തവും തൊട്ടുകൂടായ്മ യും നിര്‍മാര്‍ജ്ജനം ചെയ്‌തെ ന്നഹങ്കരിക്കുന്ന നമുക്ക്, ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഈ ചിത്രം അവശേഷിക്കു മെന്ന് തീര്‍ച്ച. ഇന്നും നിര്‍ബാ ധം തുടരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും തമിഴ്‌നാട് കര്‍ണ്ണാടകമുള്‍ പ്പടെയുള്ള നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലെയും ദളിത് ക്രൂരതയും പീഢനങ്ങളും വ്യക്തമായി സിനിമയില്‍ ആഖ്യാനം ചെയ്തിട്ടുണ്ട്. സാസ്‌കാരിക കേരളത്തില്‍ പോലും, ജാതീയ അധിക്ഷേപത്തിന്റെ പേരില്‍ ഭൂമിയുണ്ടായിട്ടും വീടു വെയ്ക്കാനാകാതെ പോയ സംഭവം, ഈ ദിവസങ്ങളില്‍ വാര്‍ത്തയായത് നാം കണ്ടതാണ്.

സിനിമയുടെ ആദ്യഭാഗം ചിത്രീകരിക്കപ്പെടുന്നത് ഒരു ലോക്കല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ഒരു കൂട്ടം ആളുകളെ കേന്ദ്രീകരിച്ചാണ്. അവരില്‍ പലരുടേയും കുടും ബാംഗങ്ങള്‍, വര്‍ഷങ്ങള്‍ക്കു ശേഷം ജയില്‍ മോചിതരാകുന്ന അവരെ സ്വീകരിക്കാന്‍ ക്ഷമയോടെ കാത്തിരിക്കുന്നുണ്ട്. അവര്‍ പുറത്തേക്ക് നടക്കുമ്പോള്‍, അവരെ തടഞ്ഞുനിര്‍ത്തി അവരുടെ ജാതിയെയും ഊരിനെയും പറ്റി ചോദിക്കുന്നതും അവരെ ജാതിയുടെയും ഊരിന്റെയും പേരില്‍ വേര്‍തിരിച്ച് കള്ളക്കേസ്സുകളില്‍ കുടുക്കി വീണ്ടും മറ്റൊരിടത്തേക്കു മാറ്റുന്നതില്‍ നിന്നും തുടങ്ങുന്ന ഫാസിസ്റ്റു സമീപനം, അവസാനം വരെയും അതേ തീവ്രതയില്‍ തുടരുന്നുണ്ട്.

ഗോത്ര വിഭാഗമായ ഇരുളരിലെ വേട്ട ദമ്പതികളായ സെന്‍ഗെന്നി (ലിജോമോള്‍) രാജകണ്ണു (മണികണ്ഠന്‍) എന്നിവരാണ്, യഥാര്‍ത്ഥത്തില്‍ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങള്‍. അവരുടെ സന്തോഷങ്ങളിലും വേദനകളിലൂടെയും സഞ്ചരിക്കുന്ന ചിത്രത്തില്‍ രാജകണ്ണിനെ കള്ളക്കേസില്‍ കുടുക്കിയതോടെ പോലീസ് ഭീകരതയുടെ സര്‍വ്വ സീമകളും ലംഘിക്കുകയായി. രാജാകണ്ണിനെ പോലീസ് കസ്റ്റഡിയില്‍ കാണാതായെന്നു വരുത്തി തീര്‍ക്കാനുള്ള ഭരണകൂട ഭീകരതയുടെ ശ്രമമാണ്, സെല്‍ഗന്നിയെ ചന്ദ്രുവിലേക്കെത്തിക്കുന്നത്. ഹൃദയം നുറുങ്ങുന്ന പ്രകടന ത്തിലൂടെ അമ്പരപ്പിച്ചത് മണികണ്ഠന്റെ, രാജകണ്ണി എന്ന കഥാപാത്രമാണ്. മറ്റൊരാള്‍ക്ക്, തന്റെ കഥാപാത്രത്തിന്റെ നിസ്സഹായത ഇത്രമേല്‍ നന്നായി പുറത്തുകൊണ്ടുവരാന്‍ സാധിക്കുമായിരുന്നില്ല. തമിഴ് സിനിമമേഖലയിലെ സമീപ കാല കാസ്റ്റിംഗുകളില്‍ സമാനത യില്ലാത്ത തിരഞ്ഞെടുപ്പാണ്, ലിജോമോളിന്റേത്. നാം കണ്ടു പരിചയിച്ച കട്ടപ്പനയിലെ ഋഥിക് റോഷനില്‍ നിന്നും, അവള്‍, എത്രയോ മാറിയിരിക്കുന്നു. ഷോണ്‍ റോള്‍ഡന്റെ ഗാനങ്ങള്‍ പടത്തെ കൂടുതല്‍ ശക്തിയുള്ളതാക്കുന്നു. ഛായാഗ്രഹണവും എഡിറ്റിംഗും ഒന്നിനൊന്നു മെച്ചം.

ഇവിടെ അവതരിപ്പിക്കപ്പെടു ന്നത്, അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും വേദനയാണ്. സിനിമയൊരു ക്കിയ സൂര്യ ജ്യോതിക ടീമിനും അതിഭാവുകത്വമില്ലാതെ സിനിമയെ ഹൃദയത്തിലേറ്റാന്‍ സഹായിച്ച സംവിധായകന്‍ ജ്ഞാനവേലിനും അഭിനന്ദനങ്ങള്‍.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം