

കൊച്ചി: അറിവിന്റെ ചക്രവാളത്തെ വികസിപ്പിക്കുന്ന സംഭാവനകള്‍ ഉണ്ടാകണം. മലയാളം എന്തുകൊണ്ടാണ് മാതൃഭാഷയായത് അതില്‍ നമ്മുടെ കാലാവസ്ഥ, ജീവിതരീതി, സാമൂഹ്യ ചുറ്റുപാടുകള്‍ എന്നിവ ഘടകമാണ്. നമുടെ സത്തയോട് ചേര്‍ന്നു നില്‍ക്കുന്നതാണ് മാതൃഭാഷ.
ഭാഷ മനുഷ്യന്‍ മാത്രം ഉപയോഗിക്കുന്ന ഒന്നാണ്. മനുഷ്യന്‍ മനുഷ്യനായിത്തീരുന്നത് ഭാഷ ഉപയോഗിക്കുമ്പോഴാണ് എന്ന് പ്രൊഫ. എം തോമസ് മാത്യു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മലയാള ഭാഷാ വാരാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ എറണാകുളം ജില്ല പ്രസിഡന്റ് ഡി ബി ബിനു അധ്യക്ഷത വഹിച്ചു. ദേശമംഗലം രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പൂരം നമ്മെ പ്രചോദിപ്പിക്കുകയില്ല ഒരുപക്ഷെ കാര്‍ണിവല്‍ നമ്മെ മറ്റൊരു ആഘോഷത്തിലേക്ക് നയിക്കാം.
ലോകഭാഷയെന്ന് മലയാളത്തെ പ്രഖ്യാപിക്കാന്‍ സാധിക്കുമോ, പ്രഖ്യാപനം കൊണ്ട് മാത്രം ലോക ഭാഷയാകില്ല എന്ന് ദേശമംഗലം രാമകൃഷ്ണന്‍ പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, ടി എം എബ്രഹാം, ജോഷി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.