

കോട്ടയം: കോട്ടയം അതിരൂപതയുടെ മുഖപത്രമായ അപ്നാദേശിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക ് ബി സി എം കോളേജ് ഓഡിറ്റോറിയത്തില്‍ ഉജ്ജ്വല സമാപനം. സമാപന സമ്മേളനം കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
പ്രോ പോട്ടോ സിഞ്ചെലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മഖ്യപ്രഭാഷണവും സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണവും നടത്തി.
ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട്, ഫ്രാന്‍സിസ് ജോര്‍ജ് എം പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, വൈദിക സമിതി സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട് , ഷെവ. അഡ്വ. ജോയി ജോസഫ് കൊടിയന്ത്ര, കെ സി സി അതിരൂപത പ്രസിഡന്റ് ബാബു പറമ്പെടുത്തുമലയില്‍,
കെ സി ഡബ്‌ള്യു എ അതിരൂപത പ്രസിഡന്റ് ഷൈനി സിറിയക്ക് ചൊള്ളമ്പേല്‍, വിസിറ്റേഷന്‍ സന്യാസിനീസമൂഹം സുപ്പീരിയര്‍ ജനറല്‍ സി. ഇമ്മാക്കുലേറ്റ് എസ് വി എം എന്നിവര്‍ പ്രസംഗിച്ചു. ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറ സ്വാഗതവും ന്യൂസ് എഡിറ്റര്‍ പി സി കുര്യാക്കോസ് നന്ദിയും പറഞ്ഞു. മുന്‍ ചീഫ് എഡിറ്റര്‍മാരെയും ന്യൂസ് എഡിറ്റര്‍മാരെയും സമ്മേളനത്തില്‍ ആദരിച്ചു.