ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്
Published on

വൈറ്റില: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സി എസ് ആര്‍ പദ്ധതിയുമായി സഹകരിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പ്രോജക്ട് സമവേഷയുടെ ഭാഗമായി സൗജന്യ എന്‍ഡോക്രൈനോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

വൈറ്റില മാരിവില്ല് ടി ജി ക്ലിനിക്കില്‍ ലൂര്‍ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പ് കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷനായിരുന്നു.

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സി എസ് ആര്‍ ഓഫീസര്‍ ഏഞ്ചല്‍ റോസ്, ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ ലയസണ്‍ മാനേജര്‍ സജി ജോബ്, സഹൃദയ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍, ലൂര്‍ദ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. നവ്യ മേരി കുര്യന്‍, കമ്മ്യൂണിറ്റി പ്രതിനിധി അര്‍ജുന്‍ ഗീത എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org