നാടകസമിതി : തിരുവനന്തപുരം അമ്മ തിയേറ്റര്‍
രചന : മുഹാദ് വെമ്പായം
സംവിധാനം : സുരേഷ് ദിവാകരന്‍
വാര്‍ധക്യത്തിലെ ഒറ്റപ്പെടല്‍ മുതല്‍ മയക്കുമരുന്നുവരെ അനേകം വിഷയങ്ങളെ ഒരുമിച്ചു ചേര്‍ത്തിരിക്കുന്ന നാടകമാണ് ഭഗത് സിംഗ്. ദാരിദ്ര്യം, രണ്ടാനച്ഛന്റെ പീഡനം, വൃദ്ധനായ പിതാവിന്റെ സ്വത്തില്‍ മക്കള്‍ക്കുള്ള നോട്ടം എന്നിവയെല്ലാം കടന്നുവരുന്നു.
ഒരു ദരിദ്ര കുടുംബത്തിന് നീതി വാങ്ങി കൊടുക്കാനായി, നേരത്തെ അഴിച്ചു വച്ച വക്കീല്‍ വേഷം വാര്‍ധക്യത്തിന്റെ മൂര്‍ദ്ധന്യത്തില്‍ എടുത്തണിയുന്ന ഭഗത് സിങ്ങായി പ്രശസ്ത നടന്‍ കണ്ണൂര്‍ വാസുട്ടി അരങ്ങിലെത്തുന്നു. വാസുട്ടിയുള്‍പ്പെടെയുള്ള അഭിനേതാക്കളുടെ ഭേദപ്പെട്ട പ്രകടനമാണ് ഈ നാടകത്തിന്റെ മുഖ്യ സവിശേഷത.
വിഷയങ്ങളുടെ ആധിക്യം ചിലപ്പോള്‍ നാടകത്തിന്റെ പരിമിതിയായും മാറുന്നു. ഫ്‌ളാഷ് ബാക്കുകള്‍ സഹിതം കഥ പല ഭാഗങ്ങളിലേക്കു വികസിതമാകുന്നത് കാണികളുടെ ഏകാഗ്രമായ നാടകാസ്വാദനത്തെ അസ്വസ്ഥമാക്കാനുള്ള സാധ്യത ഇല്ലാതില്ല. കഥാഗതിയും അതിലെ ട്വിസ്റ്റുകളും ചിലപ്പോഴെങ്കിലും സീരിയലുകളെ ഓര്‍മ്മിപ്പിക്കും.
ഫോണ്‍ : 94476 96193