ജീവന്റെ പവിത്രത സംരക്ഷിക്കുന്നുവെങ്കില്‍ മാത്രമേ പുരോഗതി ആരോഗ്യകരമാകുകയുള്ളൂ

ജീവന്റെ പവിത്രത സംരക്ഷിക്കുന്നുവെങ്കില്‍ മാത്രമേ പുരോഗതി ആരോഗ്യകരമാകുകയുള്ളൂ
Published on

മനുഷ്യജീവന്റെ പവിത്രത സംരക്ഷിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സക്രിയ മായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെങ്കില്‍ മാത്രമേ സമൂഹത്തിന്റെ പുരോഗതി ആരോഗ്യ കരവും യഥാര്‍ഥവും ആകുകയുള്ളൂ. എല്ലാ മനുഷ്യാവകാശങ്ങളുടെയും ഒഴിച്ചുകൂടാനാകാത്ത അടിത്തറയാണ് ജീവിക്കാനുള്ള അവകാശം.

മനുഷ്യജീവന്‍ അതിന്റെ എല്ലാ ഘട്ടങ്ങളിലും ആദരിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ നിരന്തരം യത്‌നിച്ചു കൊണ്ടിരിക്കുന്ന എല്ലാവരെയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. പൗര-രാഷ്ട്രീയ നേതാക്കളോടുള്ള സംഭാഷണം ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇതിന് ആവശ്യമായ അനുയോജ്യമായ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവരെ ഞാന്‍ പിന്തുണയ്ക്കുന്നു.

യേശുക്രിസ്തുവും ഈ പ്രവര്‍ത്തകര്‍ക്ക് ഒപ്പമുണ്ടാകും. ഏറ്റവും എളിയ സഹോദരങ്ങളില്‍ തന്നെ കാണുവാന്‍ ആവശ്യപ്പെട്ട കര്‍ത്താവിന്റെ കല്പന നിറവേറ്റുന്നവരാണ് അജാത ശിശുക്ക ളുടെയും മനുഷ്യജീവന്റെയും സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍.

(അമേരിക്കന്‍ തലസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകളെ സംഘടിപ്പിച്ചുകൊണ്ട് നടക്കുന്ന 53-ാമത് 'മാര്‍ച്ച് ഫോര്‍ ലൈഫ്' വാര്‍ഷിക റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ജനുവരി 22-ന് അയച്ച ആശംസാ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org