നാടകസമിതി : കൊല്ലം അനശ്വര
രചന : ശ്രീകുമാര്‍ മാരാത്ത്
സംവിധാനം : വത്സന്‍ നിസരി
ജീവിതത്തെയും സ്‌നേഹത്തെയും തെറ്റായ ബന്ധങ്ങളെയും കുറിച്ചുള്ള ഒരു പഠനഗ്രന്ഥം പോലെയാണ് ഈ നാടകം. മനുഷ്യന്റെ സങ്കീര്‍ണ്ണമായ സ്വഭാവത്തെ രണ്ട് വ്യത്യസ്ത മനുഷ്യരിലൂടെ നാടകം വിശകലനം ചെയ്യുമ്പോള്‍, നമ്മളോരോരുത്തരും ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ അത് മുന്നോട്ട് വെക്കുന്നു: ആരെയാണ് സ്‌നേഹിക്കേണ്ടത്? എത്രമാത്രം സ്‌നേഹിക്കണം? അതിന് എത്ര വില നല്‍കണം?
കഥയുടെ കേന്ദ്രബിന്ദു രണ്ട് ഭര്‍ത്താക്കന്മാരാണ്. പൊലീസു കാരനായ മഹീന്ദ്രന്‍ തന്റെ കുടുംബ ത്തോടുള്ള സ്‌നേഹത്തിനുവേണ്ടി ജീവിതം തന്നെ സമര്‍പ്പിച്ച വ്യക്തി യാണ്. എന്നാല്‍, ഫോട്ടോഗ്രാഫറായ ചക്രവാള്‍, തന്നെയല്ലാതെ മറ്റാരെയും സ്‌നേഹിക്കാത്ത, അഹംഭാവത്തില്‍ മാത്രം ജീവിക്കുന്ന ഒരു കഥാപാത്ര മാണ്. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഈ രണ്ട് വ്യക്തികളിലൂടെ യാണ് നാടകം തുടങ്ങുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള നാടക ത്തിന്റെ മുഖ്യഭാഗത്തിലും ഈ ഇരുണ്ട അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്.
അമിതമായാലും കുറവായാലും തെറ്റായ സ്‌നേഹം എങ്ങനെ ഒരാളുടെ നാശത്തിന് കാരണമാകാം എന്ന് ഈ കഥാപാത്രങ്ങള്‍ വരച്ചുകാട്ടുന്നു. ഒരാള്‍ സ്‌നേഹത്താല്‍ അന്ധനായി പ്പോകുമ്പോള്‍ മറ്റൊരാള്‍ സ്‌നേഹ ത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്ന അവസ്ഥ. ഈ വൈരുധ്യങ്ങളിലൂടെ ആകാശത്തിലെ കടല്‍ മനുഷ്യപ്രകൃതി യുടെ ദൗര്‍ബല്യത്തെയും അതേസമയം അതിന്റെ അതിജീവന ശേഷിയെയും ഓര്‍മ്മിപ്പിക്കുന്നു.
സ്‌നേഹത്തെയും മനസ്സാക്ഷിയെയും കുറിച്ച് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്ന നാടകം
നന്മയും തിന്മയും തമ്മിലുള്ള വൈരുദ്ധ്യം അമൂര്‍ത്തമായ തത്ത്വ ചിന്തയല്ല, മറിച്ച് ഓരോ മനുഷ്യനിലും ആഴത്തില്‍ വേരൂന്നിയ ഒരു യാഥാര്‍ത്ഥ്യമാണെന്ന് നാടകം പറയുന്നു. വേദനയുടെ ഭാരത്തില്‍ ഒരു നല്ല വ്യക്തി പോലും ചിലപ്പോള്‍ ഇരുട്ടിലേക്ക് വീഴാം, അതുപോലെ, ദുഷിച്ചത് എന്ന് കരുതുന്ന കഥാപാത്രത്തില്‍ നിന്ന് പോലും അപ്രതീക്ഷിതമായ സ്‌നേഹം പ്രതീക്ഷിക്കാം.
നാടകം ഏറ്റവും കൂടുതല്‍ ചിന്തിപ്പിക്കുന്നത് മനസാക്ഷിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. സ്‌നേഹവും മനസാക്ഷിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ എന്ത് സംഭവിക്കും? സത്യത്തിന് മാത്രം നമ്മളെ നിലനിര്‍ത്താന്‍ കഴിയുമോ, അതോ ആഗ്രഹത്തിന്റെയും അഹംഭാവത്തിന്റെയും മുന്നില്‍ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍ പോലും ഇടറിവീഴുമോ? ചെറിയ കള്ളങ്ങള്‍ പോലും എങ്ങനെ വലിയ കള്ളങ്ങളുടെ ശൃംഖലയിലേക്ക് വഴി തുറക്കുമെന്നും, അതില്‍ നിന്ന് രക്ഷപ്പെടുക ക്ലേശകരമാണെന്നും നാടകം സൂചിപ്പി ക്കുന്നു. എല്ലാ മനുഷ്യന്റെ ഹൃദയ ത്തിലും ഒരു ചെന്നായ ഒളിഞ്ഞിരിപ്പുണ്ടെന്നും, ദുര്‍ബലമായ നിമിഷ ങ്ങള്‍ക്കായി അത് കാത്തിരിക്കുകയാണെ ന്നും നാടകം ഓര്‍മ്മിപ്പിക്കുന്നു.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അധികാര ബന്ധങ്ങളെക്കുറിച്ചും നാടകം സംസാരിക്കു ന്നുണ്ട്. ആധുനികര്‍ എന്ന് കരുതുന്ന സ്ത്രീകള്‍ പോലും എങ്ങനെ സാമൂഹിക മായ വാര്‍പ്പുമാതൃക കളുടെ അസമത്വത്തില്‍ കുടുങ്ങിക്കിടക്കുന്നു എന്ന് നാടകം കാണിച്ചു തരുന്നു. കഥയുടെ ആഴം കൂട്ടാന്‍ റാഗിംഗ്, ഗാര്‍ഹിക പീഡനം, പൊലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങളും നാടകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വളരെ ലളിതമായി, ഒരുപാട് അപ്രതീക്ഷിതത്വങ്ങള്‍ ഇല്ലാതെയാണ് കഥ മുന്നോട്ട് പോകുന്നത്. കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുന്ന സസ്‌പെന്‍സ് രംഗങ്ങളുടെ കുറവ് നാടകീയമായ ആകര്‍ഷണീയത കുറയ്ക്കുന്നുണ്ട്. ഇത് നാടകത്തിന്റെ ദൃശ്യപരമായ സൗന്ദര്യത്തെ മങ്ങിപ്പി ക്കുകയും, തിരശ്ശീല വീഴുമ്പോള്‍ ഒരുതരം അപൂര്‍ണ്ണതയുടെ വികാരം പ്രേക്ഷകരില്‍ ബാക്കിയാക്കുകയും ചെയ്യുന്നു.
ഈ പോരായ്മകളെ സാങ്കേതിക മായ മികവ് കൊണ്ട് നാടകം മറികടക്കാനാണു നാടകത്തിന്റെ ശ്രമം. ആകര്‍ഷണീയമായ സംഗീതം കഥാ പാത്രങ്ങളുടെ വൈകാരിക യാത്രകളെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. പ്രകാശ വിതാനവും അഭിനന്ദനാര്‍ഹമാണ്. പശ്ചാത്തല ദൃശ്യങ്ങള്‍ കഥയ്ക്ക് ഒരു നല്ല ഫ്രെയിം ഒരുക്കുന്നുണ്ട്. അഭിനയം പൊതുവെ തൃപ്തികരമാണെങ്കിലും, ചില രംഗങ്ങളില്‍ അഭിനേതാക്കള്‍ക്ക് അവരുടെ കഥാപാത്രങ്ങളിലേക്ക് പൂര്‍ണ്ണമായി ഇറങ്ങിച്ചെല്ലാന്‍ കഴിയാതെ പോയി. ആശയപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ടെ ങ്കിലും, കഥാപരമായ ലാളിത്യം ചിലപ്പോള്‍ നിരാശപ്പെടുത്തുന്നു. എങ്കിലും, സ്‌നേഹത്തെയും മനസ്സാക്ഷിയെയും കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ പ്രേക്ഷകരെ അസ്വസ്ഥരാക്കും. ജീവിതത്തിന്റെ പ്രവചനാതീതമായ ഒഴുക്കിനെയും, സ്‌നേഹവും നാശവും തമ്മിലുള്ള നേര്‍ത്ത അതിര്‍വരമ്പിനെയും ഈ നാടകം ഓര്‍മ്മിപ്പിക്കുന്നു.
ഫോണ്‍ : 90744 27597