ശാസ്ത്രവും സഭയും

ഒരു നിർവിവാദ കേന്ദ്ര ക്രമം

ശാസ്ത്രയും സഭയും 09

Sathyadeepam
  • ബർണർ കാൾ ഹൈസൻബർഗ്

    (ജനനം 5 ഡിസംബര്‍ 1901, മരണം 1 ഫെബ്രുവരി 1976)

ജര്‍മ്മന്‍കാരനായ ഇദ്ദേഹം ഫിസിസിസ്റ്റും ക്വാണ്ടം ബലതന്ത്രത്തിന്റെ ആദ്യകാല ഉപജ്ഞാതാക്കളില്‍ ഒരാളുമായിരുന്നു. 1927-ല്‍ അദ്ദേഹം അനിശ്ചിതത്വ തത്വം ആവിഷ്‌കരിച്ചു.

1932-ല്‍ ഭൗതികശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടി. 1957-ലാണ് ജര്‍മ്മനിയിലെ ആദ്യ ആണവനിലയമായ കാള്‍സ്‌റൂയില്‍ സ്ഥാപിക്കപ്പെട്ടത്. ഈ ആണവനിലയം സ്ഥാപിക്കുന്നതില്‍ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ആണവോര്‍ജം സംബന്ധിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങള്‍ രണ്ടാം ലോകമഹായുദ്ധ സമയത്ത് വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഹൈസന്‍ബെര്‍ഗ് കൈസര്‍ വില്‌ഹേം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്‌സിന്റെ ഡയറക്ടറായി നിയമിതനായി.

ഈ സ്ഥാപനം പിന്നീട് മാക്‌സ് പ്ലാങ്കിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടു. ജര്‍മ്മന്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ പ്രസിഡണ്ട് സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ഹൈസന്‍ബര്‍ഗിനെ സംബന്ധിച്ച് ശാസ്ത്രത്തിലും മതത്തിലും യാതൊരു പൊരുത്തകേടും കാണുന്നില്ല.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍, മനുഷ്യസമൂഹങ്ങള്‍ക്കു സമ്പൂര്‍ണ്ണമായി വ്യത്യസ്തമായ ജീവിതരീതി നയിക്കാനാകില്ല. ക്വാണ്ടം ഭൗതികശാസ്ത്രത്തിന്റെ വളര്‍ച്ച ശാസ്ത്രത്തിനും മതത്തിനുമിടയില്‍ ആശയവിനിമയ ബന്ധം ശക്തിപ്പെടുത്തുന്നതായി ഹൈസന്‍ബര്‍ഗ് കണ്ടു.

ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഹൈസന്‍ബര്‍ഗ് 'ഒരു നിര്‍വിവാദ കേന്ദ്ര ക്രമം' എന്ന ആശയത്തെ പരാമര്‍ശിക്കുന്നു. അതിന്റെ നിലനില്‍പ്പ് സ്വാഭാവികമായി ഉറപ്പുള്ളതാണെന്നും,

മറ്റൊരു മനുഷന്റെ ആത്മാവിലേക്ക് എത്തിച്ചേരുന്നതുപോലെ നമുക്ക് ദൈവത്തില്‍ എത്തിച്ചേരാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ബൈബിള്‍ ദൈവത്തെ ആത്മാവായി കാണുന്ന ആശയം ഹൈസന്‍ബര്‍ഗിനെ ആകര്‍ഷിച്ചിരുന്നു.

വിശുദ്ധ ഗൈല്‍സ്  (ഏഴാം നൂറ്റാണ്ട്) : സെപ്തംബര്‍ 1

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]